ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ആലത്തൂര്‍: ചേലക്കരയില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്നില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര് പ്രദീപ്. വളരെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണമാണ് കാഴ്ച വച്ചത്. തങ്ങള്‍ കാഴ്ചവച്ച പ്രവര്‍ത്തനം ഊന്നിപ്പറഞ്ഞ് കൊണ്ടാണ് വോട്ട് തേടിയതെന്നും യു.ആര് പ്രദീപ് പറഞ്ഞു.
കഴിഞ്ഞ തവണ എംഎല്‍എ ആയപ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയി രുത്തും. നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. മണ്ഡലത്തില്‍ പുതുതായി ചേര്‍ത്ത 11,000 ത്തോളം വോട്ടര്‍മാരില്‍ 6000ത്തോളം വോട്ടര്‍മാര്‍ തങ്ങളുടേത് മാത്രമാണെന്ന ബിജെപി വാദത്തോടും അദേഹം പ്രതികരിച്ചു.
‘വോട്ടര്‍മാരെല്ലാം വിദ്യാഭ്യാസം ഉള്ളവരല്ലേ. വോട്ട് ചേര്‍ത്തവര്‍ക്ക് വോട്ട് ചെയ്യുന്ന കാലമൊന്നും അല്ല ഇത്’-എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചേലക്കരയുടെ മാറ്റം ഇത്തവണ ബിജെപിക്കൊപ്പം ആയിരിക്കുമന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന്റെ പ്രതികരണം.
‘മണ്ഡലത്തില്‍ 600 ഓളം കുടുംബങ്ങള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്നുമായി ബന്ധപ്പെട്ട് ഒട്ടനവധി ആളുകള്‍ പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അതൊരു വലിയ മാറ്റമാണ്. അടിസ്ഥാന വികസനം ഇല്ലായ്മയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. സ്പീക്കറും മന്ത്രിയുമൊക്കെ ഉണ്ടായ മണ്ഡലത്തില്‍ വികസനം ഉണ്ടായിട്ടില്ല. ഭരണവിരുദ്ധ വികാരം മണ്ഡലത്തില്‍ വോട്ടായി മാറും. ദേശീയ തലത്തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം ഇവിടേയും പ്രതിഫലിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
അതേസമയം ചേലക്കരക്കാര്‍ തന്നെ ചേര്‍ത്തുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പ്രതികരിച്ചു. കൃത്യതയോടെയുള്ള പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ യുഡിഎഫ് കാഴ്ചവച്ചത്. ചേലക്കരക്കാര്‍ തന്നെ ചേര്ത്തുപിടിപ്പിക്കുമെന്ന് തന്നെയാണ് വിശ്വാസം. യുഡി
എഫിനെ സംബന്ധിച്ച് പാലക്കാടും ചേലക്കരയും ഒരുപോലെയാണ്. ചേലക്കരയില്‍ ഒരുപടി നേരത്തേ തന്നെ തങ്ങള്‍ പ്രചരണം തുടങ്ങിയരുന്നു. വോട്ടര്‍മാരുടെ മനസ് തനിക്കൊപ്പമായിരിക്കുമെന്നും രമ്യ പ്രതികരിച്ചു.