മുഖ്യമന്ത്രിയുടേത് ആർ. എസ്. എസ് നിലപാട്: റിയാദ് മലപ്പുറം ജില്ല കെഎംസിസി


റിയാദ് : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തി യ പ്രസ്താവന ആർ. എസ്. എസ് ന്റെ നിലപാടാണെന്നും അങ്ങേയറ്റം തരം താണതെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി അഭിപ്രായപെട്ടു.

ഇത്തരം പ്രസ്താവനകൾ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതും മതേതര കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും യോഗം വിലയിരുത്തി.പിണറായി വിജയൻ കേരളത്തിൽ ആര്എസ്എസിൻ്റെ ഏജൻ്റായാണ് പ്രവർത്തിക്കു ന്നത്. സ്ഥല കാല ബോധം നഷ്ടപ്പെട്ട പിണറായി വിജയൻ കേരളത്തിൽ ആർ എസ് എസ് അജണ്ട നടപ്പിലാ ക്കുന്ന കമ്യൂണിസ്റ്റായി അധപതിച്ചിരിക്കുന്നു.

വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് സ്നേഹത്തിൻ്റെ കട തുടങ്ങാൻ കോൺഗ്രസ് മെമ്പർഷിപ്പ് എടുത്ത സന്ദീപ് വാര്യർ പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ചതിൽ ആര്എസ്എസ് ബിജെപി നേതാക്കളെക്കാൾ അരിശം കാണിക്കുന്നത് പിണറായി വിജയനാണ്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ലാക്കാക്കി പാണക്കാട് തങ്ങളെ വിമർശിച്ചു പിണറായി വിജയൻ ആരുടെ ഗുഡ് സർട്ടിഫിക്കറ്റ് ആണ് വാങ്ങാൻ ശ്രമിക്കുന്നതെന്ന് മതേതര കേരളം മനസ്സിലാക്കുമെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി വിലയിരുത്തി.

പാണക്കാട് കുടുംബവും പാണക്കാട് തങ്ങന്മാരും മാനവ സൗഹാർദത്തിൻ്റെ ഉറവിട ങ്ങൾ ആണ്.പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പിണറായി വിജയൻ നടത്തിയ പ്രസ്താവന പിൻവലിച്ച് മതേതര കേരളത്തോട് മാപ്പ് പറയാൻ തയ്യാറാവണം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനക്കെതിരെ റിയാദ് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


Read Previous

സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ സിപിഎമ്മിൽ കൂട്ടക്കരച്ചിൽ’: പി കെ കുഞ്ഞാലിക്കുട്ടി

Read Next

ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; കര്‍ശന വിലക്കുമായി സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »