Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓൺലൈനിൽ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു, യുവതിയുടെ ഇരു കൈകളും അറ്റു


ബെംഗളൂരു: ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികള്‍ അറ്റുപോയി. കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലാണ് ദാരുണ സംഭവമുണ്ടായത്. ഓണ്‍ലൈനിലൂടെ വാങ്ങിയ ഹെയര്‍ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാഗല്‍ക്കോട്ട് ഇല്‍ക്കല്‍ സ്വദേശിയും സൈനികന്റെ വിധവയുമായ ബാസമ്മ എന്ന സ്ത്രീക്കാണ് ​ഗുരുതരമായി പരുക്കേറ്റത്. അയല്‍വാസിയായ യുവതിയാണ് ഓണ്‍ലൈനിലൂടെ ഹെയര്‍ ഡ്രയര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാഴ്സല്‍ എത്തിയപ്പോള്‍ ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരുടെ നിര്‍ദേശ പ്രകാരം ബാസമ്മ പാഴ്സല്‍ വാങ്ങിവയ്ക്കുകയായിരുന്നു. ​ഹെയർ ഡ്രയർ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാനായി ഉപയോ​ഗിച്ചു നോക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതു കേട്ട് പാഴ്സൽ തുറന്ന് പ്രവർത്തിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയില്‍ ബാസമ്മയുടെ വിരലുകളെല്ലാം അറ്റുപോവുകയും കൈപ്പത്തി തകരുകയുമായിരുന്നു. നിലവില്‍ ബാഗല്‍കോട്ടിലെ ആശുപത്രിയില്‍ ചികിത്സയി ലാണ്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹെയര്‍ ഡ്രയര്‍ നിര്‍മിച്ചതിലെ വീഴ്ച്ചയാണോ പൊട്ടി ത്തെറിയ്ക്ക് കാരണമെന്നറിയാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


Read Previous

യുഡിഎഫ് ശക്തികേന്ദ്രത്തിൽ വോട്ട് കുറ‍ഞ്ഞില്ല; 15,000 വോട്ടിന് വിജയിക്കും: ഷാഫി പറമ്പിൽ

Read Next

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ആഭ്യന്തര മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »