Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാർലമെൻറിൻറെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്ക ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്യും


ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ ഉൾപ്പെടെ 15 ഓളം ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കനാണ് കേന്ദ്ര സർക്കാർ നീക്കം. വയനാടി ന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. ഡിസം ബർ 20 വരെയാണ് ശീതകാല സമ്മേളനം നടക്കുക.

സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്. വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. നവം ബർ 26 ന്‌ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷിക ദിനത്തിൽ പഴയ പാർല മെന്റ്‌ മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനവും ചേരും.

വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തി ലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചു കയറിയത്. വയനാട്ടിൽ 2024ലെ രാഹുൽ ഗാന്ധിയുടെ 3,64,422 ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 65 ശതമാനമായി പോളിങ് കുറഞ്ഞിട്ടും 622338 വോട്ടുകളാണ് പ്രിയങ്ക സ്വന്തമാക്കിയത്.


Read Previous

ജനാധിപത്യത്തിൻ്റെ പരീക്ഷ വിജയിച്ചു’; ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഹേമന്ത് സോറൻ

Read Next

മുനമ്പം പ്രശ്‌നത്തിൽ സർക്കാരിന് നിയമ നിർമാണമാകാം; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും’: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »