ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊടുങ്ങല്ലൂര്‍: വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‌റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക, രോഗനിര്‍ണ്ണയം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ കെ കെ ടി എം സീഡ്സ്, അത്താണി മലബാർ റെസിഡൻസ് അസോസിയേഷൻ, കൊടുങ്ങല്ലൂർ ഐ എസ് എം മെഡിക്കൽ എയ്ഡ് സെൻ്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ എടവിലങ്ങ് ഗവ. എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാമ്പ് റിട്ടയേർഡ് സിവിൽ സർജൻ ഡോ. പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കോർഡിനേറ്റർ കെ കെ പ്രിയേഷ് അദ്ധ്യക്ഷത വഹിച്ചു. അത്താണി മലബാർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് കെ കെ പ്രശാന്ത് സ്വാഗതം പറഞ്ഞു. ആര്യ രാമചന്ദ്രൻ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു . ഐ എസ് എം മെഡിക്കൽ എയ്ഡ് സെൻ്റർ സെക്രട്ടറി പി പി ബഷീർ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. കെ കെ ടി എം സീഡ്സ് സെക്രട്ടറി വി ആർ സുധീഷ് നന്ദി പറഞ്ഞു.

കെ പി വസന്തകുമാരി, കോമളം ഉണ്ണികൃഷ്ണൻ, അഡ്വ. ഭാനുപ്രകാശ്, അഡ്വ. റംലത്ത്, നന്ദകുമാർ തോട്ടത്തിൽ, പത്മജ സുരേഷ് ബാബു, കെ പി നിർമ്മല, സുരഭി, പ്രസന്ന രാജീവ്, ശങ്കരനാരയണൻ, വിജീഷ്, ബേബി, ദീപ, ജിജ്ഞ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
