Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭരണഘടനയുടെ ആമുഖത്തിലുള്ള സോഷ്യലിസവും മതേതരത്വവും ഉയർത്തിപ്പിടിച്ച് സുപ്രീം കോടതി; എതിർ ഹർജികൾ തള്ളി


ന്യൂഡല്‍ഹി: 1976-ൽ പാസാക്കിയ 42-ാം ഭേദഗതിയിൽ ഭരണഘടനയുടെ ആമുഖത്തി ലുള്ള സോഷ്യലിസ്‌റ്റ്, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകൾ ഉൾപ്പെടുത്തിയ തിനെ ചോദ്യം ചെയ്‌തുള്ള ഹർജി സുപ്രീം കോടതി തള്ളി. ‘സോഷ്യലിസ്‌റ്റ്’, ‘സെക്കുലർ’ എന്നീ രണ്ട് പദപ്രയോഗങ്ങൾ 1976-ൽ ഭേദഗതികളിലൂടെ കൊണ്ടുവ ന്നതാണെന്നും 1949-ൽ ഭരണഘടന അംഗീകരിച്ചത് മുതല്‍ ഒരു മാറ്റവും വരുത്തി യിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

മുൻ രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി ഉപാധ്യായ തുടങ്ങിയവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെന്‍റിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

1976-ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന 42-ാമത് ഭരണഘടനാ ഭേദഗതി പ്രകാരം ‘സോഷ്യലിസ്‌റ്റ്’, ‘മതേതരത്വം’, ‘അഖണ്ഡത’ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി. അടിയന്തരാവസ്ഥ കാലത്ത് പാർലമെന്‍റ് എന്ത് ചെയ്‌ താലും അത് എല്ലാം അസാധുവാണെന്ന് പറയാൻ കഴിയില്ലെന്നും വാദം കേൾക്കു ന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

സോഷ്യലിസം കൊണ്ട് പ്രയോജനം ലഭിച്ചെന്ന് കോടതി

ഇന്ത്യയിലെ സോഷ്യലിസം എന്നത് മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമാണ്. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം പ്രാഥമികമായി ഒരു ക്ഷേമരാഷ്ട്രം എന്നാണ് അർഥമാക്കുന്നത്. രാജ്യത്തെ സോഷ്യലിസം സ്വകാര്യമേഖലയെ ഒരിക്കലും തടഞ്ഞിട്ടില്ല. നമുക്കെല്ലാവർക്കും സോഷ്യലിസത്തിന്‍റെ പ്രയോജനം ലഭിച്ചെന്നും ബെഞ്ച് പറഞ്ഞു.

സോഷ്യലിസം അർഥമാക്കുന്നത് സമത്വവും രാജ്യത്തിന്‍റെ സമ്പത്തും തുല്യമായി വിതരണം ചെയ്യണമെന്നാണെന്നും, പാശ്ചാത്യ രാജ്യങ്ങള്‍ സോഷ്യലിസത്തിന് നല്‍കുന്ന അർഥം നമ്മള്‍ എടുക്കേണ്ടതില്ലെന്നും ഹര്‍ജിക്കാര്‍ക്ക് മറുപടിയായി ജസ്‌റ്റിസ് ഖന്ന നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്‍റെ ‘മതേതരത്വം’ എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്നും അത് ഭേദഗതി ചെയ്യാനാകില്ലെന്നുമുള്ള സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയി രുന്നു.’മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് ഞങ്ങൾ പറഞ്ഞിട്ടുള്ള നിരവധി വിധിന്യായങ്ങൾ ഉണ്ട്. വാസ്‌തവത്തിൽ, ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന നിലയിൽ അതിന് ഭേദഗതി ചെയ്യാനാവാത്ത ഭാഗം എന്ന പദവി നൽകിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നിരവധി വിധിന്യായങ്ങളുണ്ട്, നിങ്ങൾക്ക് വേണമെങ്കിൽ അത് പരിശോധിക്കാം,’ എന്ന് ജസ്‌റ്റിസ് ഖന്ന ഹര്‍ജിക്കാരോട് നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനയുടെ അടിത്തറയായി നാം കാണുന്ന മതേതരത്വവും സോഷ്യലിസവും ഭേദഗതി ചെയ്യാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.


Read Previous

കെ കെ ടി എം സീഡ്സ് വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Read Next

ഗ്ലാമറസായി കീർത്തി സുരേഷ്, അമ്പരപ്പിച്ച് ബോളിവുഡ് അരങ്ങേറ്റം; ബേബി ജോൺ ഗാനം പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »