സുരേന്ദ്രന്‍, മുരളീധരന്‍, രഘുനാഥ് ഇവർ ബിജെപിയിലെ കുറുവാ സംഘം, ‘പുറത്താക്കി ബിജെപിയെ രക്ഷിക്കൂ’; ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ


ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ. കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവർക്കെതിരെയാണ് പോസ്റ്റർ. ഇവർ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

തോൽവിയുടെ സാഹചര്യത്തിൽ മുരളീധരന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ തുടങ്ങിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ ഇന്നലെ പ്രതികരിച്ചിരുന്നു. പറയാനു ള്ളത് പറയേണ്ട വേദിയിൽ പറയുമെന്ന് മുരളീധരൻ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ബിജെപിയോടുള്ള സ്നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിർത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങൾ ചോദിക്കുന്നത്. അഭിപ്രായങ്ങൾ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരൻ പ്രതികരിച്ചു.

അതേസമയം, വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഒരു മുഴം മുമ്പെറിഞ്ഞുള്ള നീക്കമാണ് കെ സുരേന്ദ്രൻ നടത്തിയത്. രാജി സന്നദ്ധത സുരേന്ദ്രൻ അറിയിച്ചെങ്കിലും വ്യാപക വിമർശനങ്ങൾക്കിടെയും കെ സുരേന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാലക്കാട് തോൽവിയിൽ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ സുരേന്ദ്രൻ മാറില്ലെന്ന് വ്യക്തമാക്കിയത്.

സുരേന്ദ്രനെ മാറ്റി വി മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിലാണ് മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ്. പിന്നാലെ സംസ്ഥാന ബിജെപിയിലെ പോരിൽ വി മുരളീധരനുമായുള്ള അകൽച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലെ പ്രതികരണം. മുമ്പ് വി മുരളീധരൻ സംസ്ഥാന പ്രസിഡൻ്റായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ ആരും മുരളീധരന്റെ രാജിയാവശ്യ പ്പെട്ടിരുന്നില്ലെന്നായിരുന്നു കുത്ത്. അന്ന് പിറവത്ത് ബിജെപിക്ക് കിട്ടിയ 2000 വോട്ടുകളുടെ എണ്ണം പറഞ്ഞുള്ള സുരേന്ദ്രന്റെ മറുപടി, മുരളീധരനെ അധ്യക്ഷനാ ക്കാനുള്ള നീക്കങ്ങൾക്കെതിരെ കൂടിയാണെന്നാണ് വിലയിരുത്തൽ.


Read Previous

മൂസക്കുട്ടി നെല്ലിക്കാപറമ്പിലിന് മാസ് റിയാദ് സ്വീകരണം നൽകി

Read Next

കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അടുപ്പവും സ്നേഹവും വർണ്ണിക്കാൻ ആവുന്നതിലപ്പുറം’; എഫ്ബി പോസ്റ്റുമായി സന്ദീപ് വാര്യർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »