Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൂട്ടിലടച്ച തത്തയെന്ന് സൂപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്; സിബിഐ എന്നത് അവസാന അന്വേഷണമല്ല; എംവി ഗോവിന്ദൻ


തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിബിഐ അന്വേഷണത്തെക്കുറിച്ച് സിപിഎമ്മിന് വ്യക്തമായ നിലപാട് ഉണ്ട്. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ‘ശരിയായ ദിശാബോധത്തോടെ ഇനിയും പ്രവര്‍ത്തിക്കും. സിബിഐ അന്വേഷണ ത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ബോധം ഉണ്ട്. സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ കൂട്ടിലടച്ച തത്തയാണെന്ന്. സിബിഐ അന്വേഷണമാണ് എല്ലാറ്റിന്റെയും അവസാനം എന്ന് പറയുന്നത് ഒരുകാലത്തും അംഗീകരിച്ചിട്ടില്ല’- എംവി ഗോവിന്ദന്‍ പറഞ്ഞു.

നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നവീന്‍ ബാബുവിന്റേത് ആത്മഹത്യ യെന്ന പൊലീസ് നിഗമനം വിശ്വസിക്കുന്നില്ലെന്നും കൊന്നു കെട്ടിത്തൂക്കിയ താണോയെന്ന് സംശയമുണ്ടെന്നും മഞ്ജുഷ ഹര്‍ജിയില്‍ പറയുന്നു. പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാനായില്ല, തെളിവു ശേഖരണത്തില്‍ വീഴ്ച പറ്റി, സിസിടിവി ദൃശ്യങ്ങള്‍ പോലും സമാഹരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം മഞ്ജുഷയുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നതിനിടെ, എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാ നത്തിലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന എസ്ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മറുപടി നല്‍കി.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഞ്ജു ഷയുടെ ഹര്‍ജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും നിലപാട് തേടിയ ഹൈ ക്കോടതി വിശദ വാദത്തിനായി കേസ് ഡിസംബര്‍ എട്ടിലേക്ക് മാറ്റി. കൂടാതെ കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തോടും അന്വേഷണവുമായി ബന്ധപ്പെട്ട് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തലവനോടും കോടതി ആവശ്യപ്പെട്ടു.


Read Previous

വൈദ്യതി വിലവർദ്ധനവ്; കെ എസ് ഇ ബിയുടെ കെടുംകാര്യസ്ഥതയും, ധൂർത്തും,അഴിമതിയുടെയും ഫലം: ആം ആദ്‌മി പാർട്ടി സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട്‌ ഡോ. സെലിൻ ഫിലിപ്പ്; ജനകിയ സംവാദം നവംബര്‍ 30ന് റിയാദില്‍

Read Next

കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »