Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് മെട്രോ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. മൂന്ന് പാതകളില്‍ സര്‍വീസുകള്‍ ആരംഭിക്കുക അടുത്ത മാസാദ്യം, ജനുവരി അഞ്ചോടെ ആറു ട്രാക്കുകളിലും പൂർണതോതിൽ സർവീസുകൾ ആരംഭിക്കും , റിയാദ് ബസിൻറെ അതെ നിരക്ക് റിയാദ് മെട്രോക്കും, ടിക്കറ്റ് നിരക്കുകൾ നാലു റിയാലിന് രണ്ടുമണിക്കൂർ യാത്ര ചെയ്യാം. ടിക്കറ്റുകൾ ദർബ് ആപ്പും, സ്റ്റേഷനുകളിലെ സ്മാർട്ട് വെൻഡിംഗ് മെഷീനുകള്‍ വഴി ലഭിക്കും.


റിയാദ്: റിയാദിന്‍റെ വികസനപട്ടികയില്‍ രാജ്യതലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുന്ന റിയാദ് മെട്രോയില്‍ ടിക്കറ്റ് നിരക്ക് നാലു റിയാല്‍ മുതലാണെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. റിയാദ് ബസിന്റെ അതെ നിരക്കും അതെ കാര്‍ഡും ഉപയോഗിക്കാം, രണ്ടു മണിക്കൂര്‍ ഉപയോഗ കാലാവധിയുള്ള ടിക്കറ്റിന് നാലു റിയാലും മൂന്നു ദിവസം ഉപയോഗ കാലാവധിയുള്ള ടിക്കറ്റിന് 20 റിയാലും ഏഴു ദിവസം ഉപയോഗ കാലാ വധിയുള്ള ടിക്കറ്റിന് 40 റിയാലുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസക്കാലം ഉപയോഗിക്കാവുന്ന ടിക്കറ്റ് 140 റിയാലിന് ലഭിക്കും. ആറു വയസില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഇന്നലെ വൈകീട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്‌തെങ്കിലും റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ ആരംഭിക്കുക അടുത്ത മാസാദ്യം മുതലാണ്. മൂന്നു പാതകളില്‍ ഡിസംബര്‍ ഒന്നു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.

റിയാദ് മെട്രോയില്‍ ആകെ ആറു ട്രാക്കുകളാണുള്ളത്. ഇവയുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. പ്രതിദിനം 11.6 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തികരിച്ചിരിക്കുന്നത്.

സ്‌റ്റേഷനുകളിലെ സ്മാര്‍ട്ട് സ്‌ക്രീനുകളില്‍ നിന്ന് ഒരു മിനിറ്റിനകം ടിക്കറ്റ് വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഏതു റൂട്ടില്‍ എത്ര കാലാവധിയിലുള്ള ടിക്കറ്റാണ് വേണ്ടതെന്ന് സ്‌ക്രീന്‍ വഴി തെരഞ്ഞെടുത്ത ശേഷം ടിക്കറ്റ് നിരക്ക് മദാ കാര്‍ഡ് വഴി അടക്കുകയാണ് വേണ്ടത്. പണമടച്ചുകഴിഞ്ഞാലുടന്‍ വെന്‍ഡിംഗ് മെഷീന്‍ ടിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കും. ആപ്പ് സ്റ്റോറുകളില്‍ ലഭ്യമായ ദര്‍ബ് ആപ്പ് വഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് വാങ്ങാന്‍ റിയാദ് റോയല്‍ കമ്മീഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിയാദ് മെട്രോയുടെ വരവോടെ ഗതാഗത കുരുക്ക് കുറയുമെന്നാണ് അതികൃതരുടെ കണക്കുകൂട്ടല്‍ ഏറെ ഗതാഗതത്തിരക്കേറിയ റിയാദില്‍ വളരെ കുറഞ്ഞ നിരക്കില്‍ ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും എയര്‍പോര്‍ട്ടിലും മറ്റും എളുപ്പ ത്തിലും വേഗത്തിലും എത്താന്‍ റിയാദ് മെട്രോ നഗരവാസികളെയും സന്ദര്‍ശകരെയും സഹായിക്കും. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ മെട്രോയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാത്തവര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.

ടിക്കറ്റുമായും മറ്റും ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് റിയാദ് മെട്രോ പദ്ധതി ഏകീകൃത നമ്പറായ 19933 ല്‍ ബന്ധപ്പെടുകയോ, റിയാദ് മെട്രോ വെബ്‌സൈറ്റും സാമൂഹികമാധ്യമങ്ങളിലെ റിയാദ് മെട്രോ അക്കൗണ്ടുകളും സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.


Read Previous

ചുരുളഴിയാതെ ഇപിയുടെ ആത്മകഥ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി എഡിജിപി, വീണ്ടും അന്വേഷണം

Read Next

പ്രിയങ്ക ഇനി വയനാടിന്റെ എംപി; കേരളീയ വേഷത്തിലെത്തി, ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »