Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സഹവർത്തിത്വത്തിന്റെ നവീന പാഠങ്ങൾ രചിക്കുക:- സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ റിയാദ്


റിയാദ് : സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിയുടെ സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം എന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി പരസ്പരം അറിയാനും അറിയിക്കാനും എന്ന ശീർഷകത്തിൽ റിയാദിൽ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ഇരുപതോളം സംഘടനകളുടെ പ്രതിനിധികൾ സ്പന്ദനം 2024 എന്ന പരിപാടിയിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ ഒരുമിച്ചു കൂടി. പതിറ്റാണ്ടുകളായി വിവിധ രൂപത്തിൽ സാമൂഹ്യ സേവനം ചെയ്യുന്ന കേരളത്തി ന്റെ വിവിധ പ്രദേശങ്ങളുടെ പേരിലുള്ള കൂട്ടായ്മകൾ അവരുടെ പ്രവർത്തനങ്ങളും അനുഭവങ്ങളും കൈമാറിയപ്പോൾ അതൊരു നവ്യാനുഭവമായി.മത ജാതി വർണ്ണ വർഗ്ഗ വ്യത്യാസങ്ങൾക്ക്‌ അതീതമായി സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും അധ്യായങ്ങൾ രചിക്കാനും ഒന്നിക്കാൻ കഴിയുന്ന മേഖലകളിൽ ഒന്നിക്കാനും സ്പന്ദനം 24 ആഹ്വാനം ചെയ്തു.

ധാർമിക യുവത്വം സുരക്ഷിത സമൂഹത്തിന്റെ കാതൽ, മതബോധം മനുഷ്യത്വ ബോധം ഫാസിസത്തിനെതിരെ, തീവ്രവാദത്തിനെതിരെ ഒരുമിച്ച് ഒറ്റക്കെട്ടായി, ലിംഗ നീതി നെല്ലും പതിരും, സുരക്ഷിത കുടുംബം സുരക്ഷിത സമൂഹം തുടങ്ങി ആറോളം വിഷയങ്ങൾ ക്യാമ്പയിന്റെ ഭാഗമായി ചർച്ചക്ക് വിധേയമാക്കി. സാജിദ് ഒതായി സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ച ചർച്ച ഷാജഹാൻ ചളവറ, ഐ എം കെ അഹമ്മദ് എന്നിവർ ചേർന്നു നിയന്ത്രിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കൊണ്ട് മുഹമ്മദ്‌ ഷഹീൻ (സംഗമം കോഴിക്കോട്) ജയൻ കൊടുങ്ങല്ലൂർ, സൈഫ് റഹ്മാൻ (കിയ കൊടുങ്ങല്ലൂർ ) അഷ്‌റഫ്‌ എന്‍ കെ, യൂനുസ് (പാസ് പരപ്പനങ്ങാടി ) റഷീദ് തമ്പോല കടവൻ (റിവ വഴിക്കടവ്) ഇസ്മായിൽ, അനിൽ ചിറക്കൽ (കിയോസ് കണ്ണൂർ) സൽമാനുൽ ഫാരിസ് (വാവ വണ്ടൂർ) ആസിഫ് ഇക്ബാൽ, ഫാരിസ് സൈഫ്, ബദർ കാസിം, താഹിർ (ഇവ ആലപ്പുഴ) മുസ്തഫ എ കെ , അബ്ദുൽ ജബ്ബാർ (മാസ് റിയാദ്) സലീം കെ പി (മർവ മമ്പാട്) മുഹമ്മദ്‌ പൊന്മള, അബ്ദുൽ റഹ്മാൻ സി കെ (റിമാല്‍ മലപ്പുറം) ബഷീർ ഫത്ഹുദ്ധീൻ, ജാനിസ് എസ് (നന്മ കരുനാഗപള്ളി) ഷമീം വെള്ളാടത്ത് (ഫോകസ് റിയാദ്) എന്നിവർ സംസാരിച്ചു. ഇസ്ലാഹി സെൻറർ പ്രബോധകൻ സയ്യിദ് മുഹമ്മദ് സുല്ലമി പാലക്കാട് സമാപന ഭാഷണം നടത്തി. സിറാജ് തയ്യിൽ നന്ദി പ്രകാശിപ്പിച്ചു


Read Previous

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് മെഡിക്കൽ പരിരക്ഷ ഉറപ്പുവരുത്തുക, തൃശ്ശൂർ കൂട്ടായ്മക്ക് നവ നേതൃത്വം, രാധാകൃഷ്ണൻ കളവൂർ പ്രസിഡണ്ട്‌, സഗീർ അന്താറത്തറ ജനറൽ സെക്രട്ടറി.

Read Next

എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകുന്നതെങ്ങനെ?’; ആർ പ്രശാന്തിന്റെ നിയമനം റദ്ദാക്കിയതിന് എതിരായ ഹർജി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »