
അനധികൃത മരംമുറി നടന്ന വയനാട് മുട്ടിലിൽ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ മുട്ടില്‍ സന്ദർശനം നടത്തി. രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ എത്തിയ മന്ത്രി വാഴവറ്റക്ക് സമീപം മരം മുറി ച്ച കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിച്ചത് . വനം കൊള്ളയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്ക് വി മുരളീധരൻ കത്ത് നൽകിയിരുന്നു.സി.കെ.ജാനു, കുമ്മനം രാജശേഖരന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
മുട്ടിൽ മരംമുറിക്ക് പിന്നിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് കത്തിൽ കേന്ദ്ര മന്ത്രി മുരളീധരൻ ആരോപിക്കുന്നത്. ഉദ്യോഗസ്ഥ സംഘത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപ ടികൾ സ്വീകരിക്കാമെന്ന ഉറപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി നൽകിയതായും മുരളീധരൻ അറിയിച്ചു. മുട്ടിൽ മരം മുറിയെ കുറിച്ച് പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.