പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണം; കെ സുരേന്ദ്രനെതിരെ കൂടുതൽ ക്രിമിനൽ വകുപ്പുകൾ ചുമത്തും.


ത്രിശ്ശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേ സില്‍ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നീക്കം. പത്രിക പിന്‍ വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ല ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നു മുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാ നത്തില്‍ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി എഫ്‌ഐ ആറില്‍ ചേര്‍ക്കാനാണ് നീക്കം. ബിജെപി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തേക്കും.

ദില്ലിയില്‍ തുടരുന്ന കെ സുരേന്ദ്രന്‍ ദേശീയ നേതാക്കളുമായി ഇന്നും കൂടിക്കാഴ്ച നടത്തും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ ഇന്ന് കാണും. ഇന്നലെ ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടി രുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിലും അതിന് ശേഷം ഉണ്ടായ വിവാദങ്ങളിലും ദേശീയ നേതൃ ത്വം അതൃപ്തി അറിയിച്ചിരുന്നു. അതേസമയം നേതൃമാറ്റം തല്‍ക്കാലം ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചും അതിന്‌ശേഷമുള്ള സാഹചര്യങ്ങളെ കുറിച്ചും വിശദമായ റിപ്പോര്‍ട്ട് നേതൃത്വം തേടിയിട്ടുണ്ട്.


Read Previous

മുട്ടിൽ മരംമുറി കൊള്ള; കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തില്‍ പ്രദേശം സന്ദർശിച്ചു.

Read Next

കൊവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ട കൊവിൻ പോർട്ടലിൽ നിർണായക മാറ്റങ്ങൾ വരുന്നു, സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താൻ അവസരം, നാളെ മുതല്‍ പ്രാബല്യത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular