
റിയാദ് : കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി റിയാദിലെ സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (EDPA) വനിതാ വേദി രൂപീകരിച്ചു .
മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഇന്ത്യൻ എംബസി സ്കൂൾ റിയാദ് മാനേജ് കമ്മിറ്റിയുടെ പുതിയ ചെയർപേഴ്സൺ എൻജിനീയർ ഷെഹ്നാസ് അബ്ദുൽ ജലീൽ ഉത്ഘാടനം ചെയ്തു പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. നൗഷാദ് ആലുവ ആമുഖം പറഞ്ഞു.
സൗദി വിഷൻ 2030 യുടെ ഭാഗമായി സാമൂഹിക സാംസ്കാരിക തെഴിൽ മേഖലയിൽ വന്ന മാറ്റങ്ങൾ അമ്പരിപ്പിക്കുന്നതാണെന്നും, തൊഴിൽ നൈപുണ്യവും ആത്മ വിശ്വാസവും ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ഏത് ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെടാനുള്ള അവസരങ്ങളുണ്ടെന്നും, അതിന് വേണ്ടി പരിശ്രമിക്കാൻ സ്ത്രീകളെ ആഹ്വാനം ചെയ്തുകൊണ്ട്. ഷെഹ്നാസ് അബ്ദുൽ ജലീൽ പറഞ്ഞു പ്രവാസികളിലെ സ്ത്രീ കൂട്ടായ്മകൾ, ഏകാന്തത അനുഭവിക്കുന്നവർക്ക് ആശ്വാസമാകുമെന്നും, സൗഹൃദങ്ങൾ വിപുലീകരി ക്കുവാനും, തങ്ങളിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുവാനും, സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്നുംഅവര് ചൂണ്ടികാണിച്ചു

അമ്പതിൽപരം വനിത അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അലി ആലുവ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി നസ്റിയ ജിബിൻ (പ്രസിഡന്റ്), സൗമ്യ തോമസ് (ജനറൽ സെക്രട്ടറി), അമൃത സുഭാഷ് മേലേമഠം (ട്രഷറർ), കാർത്തിക എസ് രാജ്, ഹസീന മുജീബ് (വൈസ് പ്രസിഡന്രുമാർ), ജിയാ ജോസ്, നസ്രിൻ റിയാസ് (ജോയിന്റ് സെക്രട്ടറിമാർ), ലിയാ സജീർ, മീനൂജ സനീഷ്, ആതിര എം നായർ (ആർട്സ് വിങ് കൺവീനർമാർ), നൗറീൻ ഷാ, സഫ്ന അമീർ, മറിയം സഹൽ (കൽച്ചറൽ കൺവീനർമാർ), നെജു കബീർ, ഷെജീന കരീം, ബീമാ മിഥുലാജ് (കോർഡിനേറ്റർമാർ) എന്നിവരെയും, അഡ്വൈസറി ബോർഡ് മെമ്പർമാരായി സന്ധ്യ ബാബു, മിനി വകീൽ, എലിസബത്ത്, സ്വപ്ന ഷുക്കൂർ, ബീനാ ജോയ്, നിതാ ഹിദാഷ്, സിനി ഷറഫുദീൻ എന്നിവരെയും തിരഞ്ഞെടുത്തു.
എടപ്പ അഡ്വൈസറി ബോർഡ് മെമ്പർമാരായ അഷ്റഫ് മുവ്വാറ്റുപുഴ, ഷുക്കൂർ ആലുവ, സലാം പെരുമ്പാവൂർ, ബാബു പറവൂർ, വനിതാ വേദി പ്രവർത്തകരായ റിസാന സലാഹ്, സാബി മനീഷ്, ബീന തോമസ്, ഷാലു സവാദ്, ഷഫ്ന അമീർ, എന്നിവർ ആശംസകൾ നേർന്നു. സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജിബിൻ സമദ് കൊച്ചി നന്ദിയും പറഞ്ഞു
എക്സിക്യൂട്ടിവ് മെമ്പർമാരായ മുഹമ്മദ് സഹൽ, അജീഷ് ചെറുവട്ടൂർ, മുജീബ് മൂലയിൽ, സനീഷ് നസീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.