ലോക പ്രശസ്ത തബലിസ്റ്റ് സാക്കിർ ഹുസൈൻ അന്തരിച്ചു; അന്ത്യം അമേരിക്കയിൽ


മുംബൈ: പ്രശസ്ത തബലിസ്റ്റ് സാക്കീർ ഹുസൈൻ അന്തരിച്ചു, 73 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്. സാൻഫ്രാൻസിസ്കോയിസലെ ആശുപത്രിയിലെ ഐ സി യുവിലായിരുന്നു.

പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ്. പിതാവ് തന്നെയാണ് സാക്കീറിനെ സം​ഗീതം പഠിപ്പിക്കുന്നത്. 12 ാം വയസ്സിൽ തന്നെ സാക്കീർ ഹുസൈൻ തന്റെ സം​ഗീത യാത്ര തുടങ്ങി. ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ അദ്ദേഹം അറിയപ്പെട്ടു. സാക്കീർ ഹുസൈൻ നിരവധി ഇന്ത്യൻ, അന്തർദേശീയ സിനിമകൾക്ക് സം​ഗീതം നൽകുകയും അവതരിപ്പിക്കുകയും ചെയ്തു. മലയാള ചിത്രമായ വാനപ്രസ്ഥ ത്തിന് പശ്ചാത്തല സംഗീതം നൽകിയത് അദ്ദേഹമാണ്.

ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപാണ് അദ്ദേഹം കുടുംബത്തോടൊപ്പം സാൻ ഫ്രാൻസിസ്കോയി ലേക്ക് താമസം മാറിയത്. നിരവധി ദേശീയ അന്തർദേശീയ അം​ഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1988 ൽ പത്മശ്രീ, 2002 ൽ പത്മഭൂഷൺ. 2023 ൽ പത്മവിഭൂഷൺ എന്നിവയുൾപ്പെടെയുള്ള ബഹുമതികൾ സാക്കീർ ഹുസൈനെ തേടിയെത്തി..

1999 ൽ യുണൈറ്റഡ് നാഷണൽ എൻഡോവ്മെന്റ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. കഴിഞ്ഞ ​ഗ്രാമി പുരസ്കാര വേദിയും നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ ആറ് ​ഗ്രാമി അവാർഡുകൾ അസാക്കീർ ഹുസൈന് ലഭിച്ചിട്ടുണ്ട്.

ഈ വർഷം നടന്ന ​ഗ്രാമി അവാർഡുകളിൽ മൂന്ന് അവാർഡുകൾ അദ്ദേഹം നേടി. മികച്ച ​ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം, മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാ​ഗങ്ങളിലാണ് പുരസ്കാരം. കഥക് നർത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. രണ്ട് മക്കളാണ് ഉള്ളത്.

നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. ” പ്രശസ്ത തബലിസ്റ്റ് പത്മവിഭൂഷൺ ഉസ്താദ് സാക്കീർ ഹുസെന്റെ മരണവാർത്ത അങ്ങേയറ്റം ദുഖകരമാണ്. അദ്ദേഹത്തിന് എന്റെ ഹൃ​ദയം​ഗമമായ ആദാരഞ്ജലികൾ. സാക്കീർ ഹുസെന്റെ മരണം രാജ്യത്തിന്റെ കലാ – സം​ഗീത മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു. കലാ രം​ഗത്ത് അദ്ദേഹം നൽകിയ സംഭവാനകൾ അഭുതപൂർവമാണ്. കലയോടുള്ള അദ്ദേഹത്തിന്റെ സംഭവാനയും എന്നും സ്മരിക്കപ്പെടും ​ഗ​ഡ്കരി പറഞ്ഞു.


Read Previous

ലോകത്തിലാദ്യമായി റബർത്തൈകളിൽ ജീൻ എഡിറ്റിങ്; ചൈനീസ് സർക്കാരിൻറെ അവാർഡ് നേടി മലയാളി ശാസ്‌ത്രജ്ഞ

Read Next

ശബരിമല തീർത്ഥാടകർക്കുള്ള സ്വാമി എഐ ചാറ്റ്‌ബോട്ട് ഹിറ്റ്; ഇതുവരെ ഉപയോഗിച്ചത് 1,25,0551 ഉപയോക്താക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »