
റിയാദ്: ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ വാഴക്കാട് പാലിയേറ്റീവ് കെയർ അസോസി യേഷൻ ട്രഷറർ ജംഷീദ് ചിറ്റന് റിയാദ് വാഴക്കാട് സാംസ്കാരിക വേദി സ്വീകരണം നൽകി കഴിഞ്ഞ 20 വർഷത്തിലധികമായി വാഴക്കാട്ടെയുംപരിസരപ്രദേശങ്ങളിലെയും പ്രയാസമനുഭവിക്കുന്ന രോഗി കൾക്ക് എന്നും ഒരു ആശ്വാസ കേന്ദ്രമാണ് വാഴക്കാട് പാലിയേറ്റീവ് കെയർ
വ്യവസ്ഥാപിതമായ പ്രവർത്തന പദ്ധതികൾ കൊണ്ട് മുന്നോട്ടുപോകുന്ന സെന്ററിന്റെ ഭാവി പദ്ധതി കളും പ്രവർത്തന രീതികളും അദ്ദേഹവുമായി ചർച്ച നടത്തി നിലവിൽ വാഴക്കാട് പഞ്ചായത്തിൽ പെട്ട 400 ൽ അധികം രോഗികൾക് പരിചരണം നൽകുന്നെണ്ടെന്ന് അദ്ദേഹം ഓർമ പെടുത്തി ചടങ്ങിൽ സാംസ്കാരികവേദി പ്രസിഡണ്ട് ജുനൈസ് വാലില്ലാപ്പുഴ പൊന്നാട അണിയിച്ചു സംസാരിച്ചു വഹീദ് ,അൻസർ, ഷറഫു, അഷ്റഫ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു