ഹൃദയാഘാതം; പുതു പൊന്നാനി സ്വദേശി റിയാദിൽ മരണപ്പെട്ടു.


റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം മലപ്പുറം പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദ്‌ (35) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ടു.
പുതു പൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ്‌ – സക്കീന സമ്പതികളുടെ മകനാണ്.

കഴിഞ്ഞ 13 വർഷമായി റിയാദിലെ മാലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. നെഞ്ചു വേദനയെ തുടർന്ന് സുമേഷി കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്കായി മലാസിലെ കിങ് ഫഹദ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസം മുൻപ് ശസ്ത്രക്രിയ നടത്തിയെങ്കിലും, വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം.

ഭാര്യ മുഹ്സിന, മഹിർ, മെഹറ, മലീഹ എന്നിവർ മക്കളാണ്.സഹോദരങ്ങ ളായ സുഹൈൽ, സനഹു ല്ലാഹ്, സുഫിയാൻ എന്നിവർ റിയാദിലുണ്ട്.പ്ലസ്ടു വിദ്യാർത്ഥി സാഹിൽ,സാറ, സൽമ, സാലിമ, സൽവ, സിദ്ര എന്നിവർ മറ്റ് സഹോദരങ്ങളാണ്.മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്


Read Previous

റിയാദ് കലാഭവന്റെ ക്രിസ്ത്മസ് ന്യൂഇയർ സെലിബ്രേഷൻ 2025 ജനുവരി 10ന്

Read Next

ഫോർമ റിയാദ് സൂപ്പർ കപ്പ് സീസൺ 1: ആവേശോജ്വല തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »