ശൈ​ത്യ​ത്തി​ന്റെ പി​ടി​യി​ൽ സൗ​ദി അറേബ്യ; അ​ൽ ജൗ​ഫ്, അ​ൽ ഖു​റ​യാ​ത്ത്മേഖലകളിൽ താ​പ​നി​ല മൈ​ന​സ് ഒ​രു ഡി​ഗ്രി


സൗദി: സൗദി അറേബ്യയിൽ മിക്ക പ്രദേശങ്ങളും ശൈത്യത്തിന്റെ പിടിയിൽ. അ​ൽ ജൗ​ഫ് മേ​ഖ​ല​യി​ലെ അ​ൽ ഖു​റ​യാ​ത്തി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ കു​റ​ഞ്ഞ താ​പ​നി​ല മൈ​ന​സ് ഒ​രു ഡി​ഗ്രി​യാ​ണ്. വടക്ക് പടിഞ്ഞാറൻ മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മഞ്ഞ് വീഴ്ച്ചയുണ്ട്. സ​മീ​പ മേ​ഖ​ല​ക​ളാ​യ തു​റൈ​ഫി​ൽ പൂ​ജ്യ​വും റ​ഫ​യി​ൽ ഒ​ന്നും അ​റാ​റി​ലും അ​ൽ ഖൈ​സൂ​മ​യി​ലും മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി. സ​കാ​ക്ക​യി​ലും ഹാ​ഇ​ലി​ലും നാ​ലും ത​ബൂ​ക്കി​ൽ അ​ഞ്ചും ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ത​ബൂ​ക്കി​ലെ ജ​ബ​ൽ അ​ല്ലൗ​സ്, അ​ൽ ഉ​ഖ്‌​ലാ​ൻ, അ​ൽ ദ​ഹ​ർ തു​ട​ങ്ങി​യ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റൈ​ഫ്, അ​ൽ ഖു​റ​യാ​ത്ത് എന്നീ പ്രദേശങ്ങളിൽ ​ മഞ്ഞുവീഴ്‌ച്ചയുണ്ട്. ഇ​ത്​ ശ​ക്തി​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ ദി​വ​സം ക​ഴി​യുംതോറും താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി കു​റ​യു​ക​യാ​ണ്. ശ​ക്ത​മാ​യ ഉ​പ​രി​ത​ല കാ​റ്റും ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റും ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

അതേസമയം, ന​ജ്‌​റാ​ൻ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ദൂ​ര​ക്കാ​ഴ്​​ച​യെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന പൊ​ടി​ക്കാ​റ്റ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യി. ജി​സാ​ൻ, അ​സീ​ർ, അ​ൽ ബാ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​ക്കും മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.


Read Previous

ഇന്ത്യയിൽ നിന്നുള്ള അധ്യാപകരാണ് കുവൈത്തിന്റെ ഭാവിയെ വാർത്തെടുക്കുന്നത്: നരേന്ദ്രമോദി

Read Next

എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിൽ അംഗീകരിച്ച് സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »