Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊലീസ് തലപ്പത്ത് പോര് മുറുകുന്നു: എഡിജിപി അജിത് കുമാറിനെതിരെ പരാതിയുമായി ഇന്റലിജൻസ് മേധാവി പി. വിജയൻ


തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ പരാതിയുമായി ഇന്റലിജന്‍സ് വിഭാഗം മേധാവി പി. വിജയന്‍. പി. വിജയന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നാണ് ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയില്‍ വിജയന്‍ പറയുന്നത്. ഇതില്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതി തുടര്‍ നടപടികള്‍ക്കായി ഡിജിപി സര്‍ക്കാരിന് കൈമാറി.

അജിത് കുമാറിനെതിരെ പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഡിജിപി എസ്. ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് പി. വിജയനെതിരെ അജിത് കുമാര്‍ മൊഴി നല്‍കിയത്. വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്.പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.

കോഴിക്കോട്ട് ട്രെയിനിലെ തീവയ്പ്പില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം പി. വിജയനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷ ണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് തള്ളിയതോടെയാണ് വിജയന്‍ സര്‍വീ സില്‍ തിരിച്ചെത്തിയത്. അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസില്‍ അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കാനൊരുങ്ങുകയാണ് വിജിലന്‍സ് വകുപ്പ്. അന്വേഷണത്തില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് നിലപാട്. പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.


Read Previous

യുവതി മരിച്ചത് അറിഞ്ഞിട്ടും തിയേറ്റർ വിട്ടില്ല, മടങ്ങിപ്പോകണമെന്ന നിർദേശം അവഗണിച്ചു’; നടൻ അല്ലു അർജുനെതിരെ തെളിവുകളുമായി പൊലീസ്

Read Next

ഇ പി ജയരാജൻറെ പ്രവർത്തനത്തിൽ പോരായ്മ, പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »