ഇവന്മാർ ഇത് കരുതിക്കൂട്ടിയാണ്, നാട് നശിപ്പിച്ചേ അടങ്ങൂ’; വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരുടെ ഔദാര്യത്തിലാണ് കേരളത്തിലെ നമ്പർ വൺ തിരുട്ടു കുടുംബത്തിന്റെ ശിഷ്ട കാല ജീവിതം:മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ വി ടി ബൽറാം


സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വിവാദ പരാമര്‍ശത്തിത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ രം​ഗത്തെത്തിയതിനു പിന്നാലെ വിമർശനവുമായ കോൺ​ഗ്രസ് നേതാവി വിടി ബൽറാം. സിപിഎം നേതാക്കൾ നാട് നശിപ്പിക്കാനായി കരുതിക്കൂട്ടി ചെയ്യുന്നതാണ് ഇത് എന്നാണ് ബൽറാം വിമർശിച്ചത്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും ഒരു സമൂഹത്തെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ബൽറാം കുറിച്ചു.

വി ടി ബൽറാമിന്റെ കുറിപ്പ് വായിക്കാം

വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണൻ. തൊട്ടുമുമ്പ് മോഹനനായിരുന്നു. നേരത്തേ ജയരാജൻ. അതിനുമുമ്പ് ബാലൻ.സ്ഥിരമായി ഇടക്കിടെ ഗോവിന്ദൻ.ഇതിനെല്ലാം പുറകിൽ സാക്ഷാൽ വിജയൻ.

പ്രിയ കേരളമേ, ഇനിയെങ്കിലും തിരിച്ചറിയുക. ഇവന്മാർ ഇത് കരുതിക്കൂട്ടിയാണ്. അബദ്ധങ്ങളല്ല, മനപ്പൂർവ്വമായ ആവർത്തനങ്ങളാണ്. പ്രൊപ്പഗണ്ടയുടെ അരക്കിട്ടുറപ്പിക്കലാണ്. നാട് നശിപ്പിച്ചേ ഇവർ അടങ്ങൂ. ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം ഇതു തന്നെയാണ്. ഇരുന്നിടം മുടിക്കുക.

ഒരു വാർഡിൽ 25 വോട്ട് തികച്ചില്ലാത്ത ജമാ അത്തെ ഇസ്ലാമിയല്ല ഇവരുടെ യഥാർത്ഥ പ്രശ്നം. ഇന്നലെ കളിൽ അവരെ പ്രകീർത്തിച്ചെഴുതിയ ദേശാഭിമാനി മുഖപ്രസംഗങ്ങൾ സാക്ഷി. കൈവെട്ടും മുദ്രാ വാക്യം വിളിയുമായി നടക്കുന്ന എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നം.

52 വെട്ടിൽ പച്ചമനുഷ്യനെ കൊത്തിയരിയുന്ന, ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കിയ ഇവർക്ക് അതൊക്കെ എത്ര നിസ്സാരം! ഇവരുടെ ലക്ഷ്യം ഒരു സമൂഹമാണ്. അവരുടെ അപരവൽക്കരണ മാണ്, അതിൽ ആനന്ദിക്കുന്നവരുടെ കരുണാകടാക്ഷമാണ്, അതിന്റെ പ്രതിഫലമായി കിട്ടിയേക്കാ വുന്ന നക്കാപ്പിച്ചകളാണ്.മറ്റൊന്നും കൊണ്ടല്ല, വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരുടെ ഔദാര്യത്തിലാണ് കേരളത്തിലെ നമ്പർ വൺ തിരുട്ടു കുടുംബത്തിന്റെ ശിഷ്ട കാല ജീവിതം. അതാണ് കാരണം. അത് മാത്രമാണ് കാരണം.


Read Previous

പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്തു, പൊലീസിൽ പരാതി

Read Next

എന്നെ ഞാനാക്കിയ അധ്യാപിക’; എന്നും തൻറെ വാക്കുകളിൽ ചേർത്തുവച്ച അധ്യാപികയ്‌ക്ക് പിറന്നാൾ സമ്മാനവുമായി പികെ കുഞ്ഞാലിക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »