Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സഹപ്രവർത്തകർക്ക് വേണ്ടിയും സമയം മാറ്റിവയ്‌ക്കുന്ന പ്രധാനമന്ത്രി; മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ച് ടികെഎ നായർ


തിരുവനന്തപുരം : രാജ്യം കണ്ട ഏറ്റവും വിനീതനായ പ്രധാനമന്ത്രി മൻമോഹൻ സിങ് ആയിരുന്നു വെന്ന് അദ്ദേഹത്തിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായർ. ഭരണകാലത്തുടനീളം കടുത്ത വിമർശനങ്ങൾ നേരിട്ടിട്ടും അദ്ദേഹം തന്‍റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ഉറച്ചുനിന്നു എന്നും ടികെഎ നായര്‍ പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഷ്‌ട്രീയ എതിരാളികൾ അദ്ദേഹത്തെ ഡമ്മി എന്നും ഷാഡോ പ്രധാനമന്ത്രി എന്നുമെല്ലാം മുദ്രകുത്തി യപ്പോഴും രാജ്യത്തിന്‍റെ താത്പര്യങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തന്‍റെ വിമർശകർക്കും എതിരാളികൾക്കുമെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നതിൽ നിന്ന് മന്‍മോഹന്‍ സിങ് ഒഴിഞ്ഞുമാറി’ -നായർ പറഞ്ഞു.

മന്‍മോഹന്‍ സിങ്ങിന്‍റെ ഭരണ കാലത്ത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്‍റെയും സർക്കാരിന്‍റെയും ചില തീരുമാനങ്ങളെ പൂർണ്ണമായി പിന്തുണച്ചില്ല എന്ന റിപ്പോർട്ടുകളോടും നായര്‍ പ്രതികരിച്ചു. ‘അദ്ദേഹം അനുഭവിച്ച കടുത്ത മാനസിക വേദന എനിക്ക് മനസിലായിരുന്നു. പക്ഷേ അദ്ദേഹം അത് ഒരിക്കലും പുറത്തു കാണിച്ചില്ല. അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ പ്രവർത്തി ക്കുകയോ എതിർപ്പ് പ്രകടിപ്പിക്കുകയോ ചെയ്‌തില്ല. പാർട്ടി നയങ്ങളോടും നേതൃത്വത്തോടുമുള്ള സിങ്ങിന്‍റെ അചഞ്ചലമായ വിശ്വസ്‌തത എന്നും പ്രകടമായിരുന്നു.

പ്രധാനമന്ത്രിയായി 10 വർഷം പൂർത്തിയാക്കിയ ശേഷം സിങ് തന്‍റെ ആത്മാർഥ സേവനത്തിൽ ആത്മവിശ്വാസവും സംതൃപ്‌തിയും പ്രകടിപ്പിച്ചു. തന്‍റെ സഹപ്രവർത്തകരെ നിരന്തരം പ്രചോദിപ്പിച്ചു. എല്ലാവർക്കുമായി മന്‍മോഹന്‍ സിങ് സമയം മാറ്റിവച്ചിരുന്നു.കാബിനറ്റിലെ സഹപ്രവർത്തകരോ ഉദ്യോഗസ്ഥരോ ആകട്ടെ, അവരെ ഊഷ്‌മളമായി അഭിവാദ്യം ചെയ്യുകയും അവരുമായി ഇടപഴകുകയും എപ്പോഴും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്‌ത ഒരു പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്’- ടികെഎ നായർ അനുസ്‌മരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്‌ച ന്യൂഡൽഹി യിലെ എയിംസിൽ ആശുപത്രിയിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്‍റെ അന്ത്യം.


Read Previous

ചോറ് ഇവിടെയും കൂറ് അവിടെയും; യോജിക്കാനാവില്ല’; തൃശൂർ മേയർക്കെതിരെ വിഎസ് സുനിൽ കുമാർ

Read Next

ക്രിയാത്മക നിർദേശങ്ങൾ നൽകിയിരുന്ന വ്യക്തി’; മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ച് ഹമീദ് അൻസാരിയും സച്ചിൻ പൈലറ്റും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »