Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയ്‌ക്ക് മിടുക്കനായൊരു മകനെ നഷ്‌ടമായി’: മൻമോഹൻ സിങ്ങിൻറെ നിര്യാണത്തിൽ അനുശോചിച്ച് ലോക നേതാക്കൾ


ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി ലോക നേതാക്കള്‍. മാലദ്വീപ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ അടക്കമാണ് മന്‍മോഹന്‍ സിങ്ങിന്‍റെ സംഭാവനകളും അയല്‍ രാജ്യങ്ങളുമായി അദ്ദേഹം കാത്തു സൂക്ഷിച്ച ഊഷ്‌മളമായ ബന്ധവും ഓര്‍മിച്ച് അനുശോചനം രേഖപ്പെടുത്തിയത്.

ഇന്ത്യയ്‌ക്ക് ഏറ്റവും മിടുക്കരായ പുത്രന്മാരില്‍ ഒരാളെ നഷ്‌ടപ്പെട്ടു എന്ന് അഫ്‌ഗാന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി എക്‌സില്‍ പങ്കിട്ട കുറിപ്പില്‍ പറഞ്ഞു. ‘അഫ്‌ഗാന്‍ ജനതയുടെ സുഹൃത്തും ദൃഢമായ സഖ്യകക്ഷിയും’ എന്ന് മന്‍മോഹന്‍ സിങ്ങിനെ വിശേഷിപ്പിച്ച അദ്ദേഹം തന്‍റെ അഗാധമായ ദുഖം രേഖപ്പെടുത്തി.

‘ഇന്ത്യയ്‌ക്ക് മിടുക്കരായ പുത്രന്മാരില്‍ ഒരാളെ നഷ്‌ടപ്പെട്ടു. #Dr_Manmohan_Singh അഫ്‌ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് സുഹൃത്തും ദൃഢതയുള്ളൊരു സഖ്യകക്ഷിയും ആയിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗ ത്തില്‍ ഞാന്‍ അഗാധമായി ദുഖിക്കുകയും അദ്ദേഹത്തിന്‍റെ കുടുംബത്തിനും സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും എന്‍റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ -കര്‍സായി എക്‌സില്‍ കുറിച്ചു.

ദയാവായ്‌പുള്ള പിതൃവാത്സല്യം എന്നാണ് മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് മാലദ്വീപ് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് പ്രതികരിച്ചത്. ‘മന്‍മോഹന്‍ സിങ് കടന്നുപോയി എന്ന് കേള്‍ക്കുന്നതില്‍ അതിയായ ദുഖമുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഞാന്‍ എപ്പോഴും സന്തോഷവാനാണ്. ദയയുള്ള ഒരു പിതാവിനെ പോലെ ആയിരുന്നു അദ്ദേഹം. മാലദ്വീപിന്‍റെ നല്ലൊരു സുഹൃത്തുകൂടിയായി രുന്നു’ -നഷീദ് എക്‌സില്‍ കുറിച്ചു.

മന്‍മോഹന്‍ സിങ്ങിന്‍റെ വേർപാട് ഇന്ത്യയ്ക്കും റഷ്യയ്ക്കും അതികഠിനമായ ദുഖത്തിന്‍റെയും വേദനയു ടെയും നിമിഷമാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു. ‘ഇത് ഇന്ത്യയ്ക്കും റഷ്യയ്ക്കും അതികഠിനമായ ദുഖത്തിന്‍റെയും വേദനയുടെയും നിമിഷമാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന് ഡോ. മൻമോഹൻ സിങ് നൽകിയ സംഭാവനകൾ അളവറ്റതാണ്. ഒരു സാമ്പ ത്തിക വിദഗ്‌ധൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ വൈദഗ്ധ്യവും ഇന്ത്യയുടെ പുരോഗതി യോടുള്ള പ്രതിബദ്ധതയും ചോദ്യം ചെയ്യപ്പെടാത്തതാണ്. അദ്ദേഹത്തിന്‍റെ സൗമ്യമായ പെരുമാറ്റം എല്ലായ്‌പ്പോഴും പ്രിയങ്കരമായിരുന്നു’ -അലിപോവ് എക്‌സില്‍ കുറിച്ചു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്‌ച (ഡിസംബര്‍ 26) രാത്രിയാണ് മന്‍മോഹന്‍ സിങ് അന്തരിച്ചത്. 92 വയസായിരുന്നു.


Read Previous

‘അങ്ങയോട് മാധ്യമങ്ങളും പ്രതിപക്ഷവും ജനവും നീതി കാണിച്ചില്ല’: മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ച് ശശി തരൂർ

Read Next

‘ഗർഭിണിയായ ഭാര്യയെ ലെസ്ബിയൻ പങ്കാളി ‘തടവിലാക്കി’യെന്ന് ഭര്‍ത്താവ്; വിട്ടുകിട്ടണമെന്ന് ഹര്‍ജി, ഹൈക്കോടതിയില്‍ ‘നാടകീയത’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »