Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗ്രീൻ മെട്രോ പാത; ബത്ഹ പോസ്റ്റ് ഓഫീസ് സ്‌റ്റേഷൻ തുറന്നു; മ്യൂസിയം സ്‌റ്റേഷൻ അടുത്താഴ്ച പ്രവർത്തനം ആരംഭിക്കും.


റിയാദ്: റിയാദ് മെട്രോയുടെ ഗ്രീന്‍ ട്രാക്കിലെ മിനിസ്ട്രി ഓഫ് ഫിനാന്‍സ് സ്റ്റേഷന്‍ (ബത്ഹ സൗദി പോസ്റ്റ് ഓഫീസ്) ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങി. രാവിലെ മുതല്‍ മെട്രോ ഇവിടെ നിന്ന് സര്‍വീസ് തുടങ്ങി. സുലൈമാനിയ ഭാഗത്ത് നിന്ന് കിംഗ് അബ്ദുല്‍ അസീസ് റോഡിന് സമാന്തരമാണ് ഗ്രീന്‍ മെട്രോ സര്‍വീസ് നടത്തുന്നത്.

ഇതുവരെ കിംഗ് അബ്ദുല്‍ അസീസ് ഐ ഹോസ്പിറ്റല്‍ വരെ മാത്രമേ ഗ്രീന്‍ മെട്രോ ഓടിയിരുന്നുള്ളൂ. ബത്ഹയില്‍ ഈ മെട്രോ മ്യൂസിയം സ്‌റ്റേഷനുമായാണ് ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഈ സ്റ്റേഷന്റെ പ്രവര്‍ത്തനം അടുത്താഴ്ചയാണ് ആരംഭിക്കുക.

അതേസമയം റിയാദ് മെട്രോക്ക് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും വലിയ സ്വീകാര്യത യാണ് ലഭിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ ബാഹുല്യമുണ്ട്. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ഏറെക്കുറെ ഈ സര്‍വീസ് പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍.


Read Previous

പെരിയ ഇരട്ടകൊലപാതക കേസ്: 10 പ്രതികളെ വെറുതെ വിട്ടതിൽ അപ്പീൽ നൽകാൻ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബം

Read Next

ഔദ്യോഗിക യാത്രയയപ്പില്ല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »