Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തോടുളള സ്‌നേഹം ആജീവനാന്തം ഹൃദയത്തിൽ സൂക്ഷിക്കും’; വിവാദങ്ങളിൽ പ്രതികരിക്കാതെ ആരിഫ് മുഹമ്മദ് ഖാൻ


തിരുവനന്തപുരം: ഔദ്യോഗികമായി സ്ഥാനം ഒഴിഞ്ഞെങ്കിലും കേരളത്തിനോടുളള സ്‌നേഹം ആജീവനാന്തകാലം ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളം വിടുന്ന ഈ ഘട്ടത്തില്‍ വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണല്ലോ മടക്കമെന്ന ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ മറുപടി.

പ്രതികരണം തേടിയ മാധ്യമങ്ങളോട് ആദ്യം തനിക്ക് കുറച്ച് മലയാളത്തില്‍ സംസാരിക്കണമെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ തുടങ്ങിയത്. ‘ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷെ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെ എല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവ ര്‍ക്കും നല്ലതുവരട്ടെ’ എന്നതായിരുന്നു ഗവര്‍ണറുടെ മലയാളത്തിലെ സന്ദേശം.

ഇന്ത്യ മുഴുവന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിടപറഞ്ഞ ദുഃഖാചരണത്തിലാണ്. അതു കൊണ്ടാണ് ഔദ്യോഗിക യാത്രയയപ്പ് നല്‍കാതിരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ‘എന്റെ ഹൃദയത്തില്‍ കേരളത്തിന് എന്നും പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിനോടുളള എന്റെ വികാരത്തിന് ഒരിക്കലും അവസാനമുണ്ടാകില്ല. ഇത് ഞാന്‍ തുടരും.എല്ലാവര്‍ക്കും ആശംസകള്‍. ഒരുപാട് നന്ദിയുണ്ട്. എനിക്ക് സനേഹവും പിന്തുണയും തന്ന എല്ലാവര്‍ക്കും നന്ദി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ എനിക്ക് പ്രയാസം നിറഞ്ഞതായിരുന്നില്ല. ഞാന്‍ എന്റെ ഉത്തരവാദിത്തമാണ് നിര്‍വ്വഹിച്ചത്. സര്‍ക്കാരിനും ആശംസകള്‍. അവര്‍ കേരളത്തിലെ ജനങ്ങളുടെ നന്‍മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Read Previous

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ 2025 കലണ്ടർ പ്രകാശനം

Read Next

പെരിയ ഇരട്ടക്കൊലക്കേസ്, സിബിഐ കോടതിവിധി സിപിഎമ്മിനുള്ള താക്കീത്. റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »