ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃതേഷിനെയും ശരത് ലാലിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ സിബിഐ കോടതിവിധി സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയ ത്തിനുള്ള താക്കീതാണെന്ന് റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.
രാഷ്ട്രീയ നിലപാടുകളും ആദർശവും അല്ല, ഗൂഢാലോചന നടത്തി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അറുകല രാഷ്ട്രീയമാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത്. പെരിയ ഇരട്ട കല കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് CBI അന്വേഷണം ഒഴിവാക്കുന്നതിന് സുപ്രീംകോടതി വരെ പോയി കേസ് നടത്താൻ സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്ന് 88 ലക്ഷത്തോളം രൂപയാണ് ഈ ഗവൺമെന്റ് ചെലവഴിച്ചത്.
പാർട്ടി ഗുണ്ടകളെ സംരക്ഷിക്കാൻ പൊതുജനാവിലെ പണം ചെലവഴിക്കാൻ പിണറായി നേതൃത്വം കൊടുക്കുന്ന ഗവൺമെന്റിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. മുൻ ഉദുമ എംഎൽഎ കെ വി.കുഞ്ഞി രാമൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന വിധി പാർട്ടി തലത്തിൽ നടന്ന ഗൂഢാലോചനയുടെ തെളിവാണ്. കോടതിവിധിയിൽ പരിപൂർണ്ണ തൃപ്തിയില്ല. പാർട്ടി നിയമ പോരാട്ടം തുടരുന്ന മുറക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
