Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേന്ദ്രത്തിനെതിരെ വർഷം മുഴുവൻ നീളുന്ന പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ്


ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ വര്‍ഷം മുഴുവന്‍ നീളുന്ന പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ നിര്യാണത്തില്‍ അനുശോചി ക്കാനായി 2025 ജനുവരി മൂന്ന് വരെ കോണ്‍ഗ്രസ് രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അതിനുശേഷം ജനുവരി മുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നീക്കം നടത്തുന്നത്.

ഒരു വര്‍ഷം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് 2025 ജനുവരി 26ന് തുടക്കമാകും. 2026 ജനുവരി 26 വരെ നീളുന്ന പ്രതിഷേധങ്ങള്‍ക്കാണ് കോണ്‍ഗ്രസ് രൂപം കൊടുത്തിട്ടുള്ളത്. 2022 ഉദയ്‌പൂര്‍ പ്രഖ്യാപന ത്തില്‍ പറഞ്ഞിട്ടുള്ളത് പോലെ പാര്‍ട്ടിയെ ഉടച്ച് വാര്‍ക്കാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.

ഉദയ്‌പൂര്‍ പ്രഖ്യാപനത്തിലെ ഏഴെണ്ണത്തില്‍ നാലെണ്ണവും കോണ്‍ഗ്രസ് നടപ്പാക്കിക്കഴിഞ്ഞു. അവശേഷിക്കുന്നവ 2025 ല്‍ നടപ്പാക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 2022 ലും 2023 ലും രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും പോലുള്ളവയുടെ പരിഷ്‌ക്കരിച്ച രൂപങ്ങള്‍ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനുമായി അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് ഗ്രാമങ്ങളിലേക്ക് കടന്ന് ചെല്ലണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി യൂണിറ്റുകളുടെ നേതൃസ്ഥാനങ്ങളിലേക്ക് പുതിയ പുതിയ ആളുകള്‍ കടന്ന് വരണമെന്ന നിര്‍ദ്ദേശവും ഇവര്‍ ഉയര്‍ത്തുന്നു. അടുത്ത കൊല്ലം മുഴുവന്‍ എന്‍ഡിഎയെ നേരിടാനുള്ള വഴിയിലാകും കോണ്‍ഗ്രസെന്നും എഐസിസി നേതാവ് ബി എം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു. സംഘടന യ്ക്കാണ് പ്രഥമ പരിഗണന. ഒരു ദേശീയ പാര്‍ട്ടിക്ക് ശക്തമായ സംഘാടനം വേണം. ഇതാണ് അവരെ അധികാരത്തിലെത്താന്‍ സഹായിക്കുന്നത്. നേതൃത്വത്തെ തങ്ങളുടെ നയങ്ങളും പദ്ധതികളും നടപ്പാക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Read Previous

ഗോത്ര കലകളുടെ സംഗമ വേദിയായി ‘നെറതിങ്ക’; നെഞ്ചോട് ചേർത്ത് കോഴിക്കോട്ടുകാർ

Read Next

മൻമോഹൻ സിങ്ങിൻറെ ചിതാഭസ്‌മം യമുനയിൽ നിമജ്ജനം ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »