ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് ഒ ഐ സി സി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി മുൻ ഇന്ത്യ ൻ പ്രധാന മന്ത്രി ഡോ : മൻമോഹൻ സിംഗിന്റെ അനുശോചനയോഗം സംഘടിപ്പിച്ചു. ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ചുയർത്തിയ വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം,വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ചന്ദ്രയാൻ പദ്ധതി, മംഗളയാൻ പദ്ധതി, മുസ്ലിം ന്യൂനപക്ഷത്തിന് ആശ്വാസമേകിയ ജസ്റ്റിസ് സച്ചാർ കമ്മീഷൻ,തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികൾ തുടക്കം കുറിച്ച, ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പു കുത്തിയ പ്പോഴും ഇന്ത്യയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ മുന്നോട്ടു നയിച്ച ലോകം കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഡോക്ടർ മൻമോഹൻസിങ് എന്ന് യോഗം അനുസ്മരിച്ചു.

റിയാദ് ഒ ഐ സി സി വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു പാണ്ടികശാല അധ്യക്ഷത വഹിച്ചു. റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധി ഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു. വേങ്ങര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉമർ അലി അക്ബർ സ്വാഗതം പറഞ്ഞു വേങ്ങര നിയോജകമണ്ഡലം ചേർമാൻ ആഷിക് വേങ്ങര, റിയാദ് OICC മലപ്പുറം ജില്ലാ മീഡിയ കോർഡിനേറ്റർ അലി അഹമദ് ആസാദ്,മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ജിംഷാദ് തുവ്വൂർ മലപ്പുറം ജില്ലാ വാർക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട് കബീർ കരുമ്പിൽ, മൊയ്ദീൻ കുട്ടി പാണ്ടികശാല ശാഫി വേങ്ങര,വേങ്ങര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നജ്മുദീൻ കണ്ണാമംഗലം, സിദ്ധീഖ്, സി പി മുഹമ്മദ് ശരീഫ്, നസീർ ചെരിച്ചി കുട്ടിപ്പ വേങ്ങര, നൗഷാദ് പാക്കടപുറയാ ജാഫർ വേങ്ങര, സകരിയ ഒതുക്കുങ്ങൽ, ഷഫീഖ് എ ആർ നഗർ മൻസൂർ പാണ്ടികശാല, ഷാനവാസ് ടി വേങ്ങര, നിയോജകമണ്ഡലം സെക്രട്ടറി പി ബൈജു അച്ഛനാമ്പലം,യൂസഫ് പാണ്ടികശാല വേങ്ങര നിയോജകമണ്ഡലം സെക്രട്ടറി യൂസസ് അച്ഛനാമ്പലം,തസ്നീഫ് എ ആർ നഗർ,നൗഷാദ് അച്ഛനാമ്പലം, ട്രഷറർ ലത്തീഫ് കരുബിൽ എന്നിവർ അനുശോചനം രേഖപ്പെ ടുത്തി സംസാരിച്ചു
