Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോചനത്തിനായി ഒരു കരാറും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല’; പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ


ഇസ്‌ലാമാബാദ്: ഒരു വിദേശ രാജ്യവും തന്നെ മോചിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ആരുമായും ഒരു കരാറും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതായി സഹോദരി. തോഷഖാന 2.0 കേസിന്‍റെ വാദം കേട്ടതിന് ശേഷം റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍റെ സഹോദരി അലീമ ഖാൻ ഇക്കാര്യം പറഞ്ഞത്.

കേസുകൾ നേരിടുമ്പോൾ താൻ എന്തിനാണ് മറ്റ് ഇടപാട് നടത്തുന്നതെന്ന് ഖാൻ ചോദിച്ചതായി അലീമ പറഞ്ഞു. താൻ ജയിൽവാസം അനുഭവിക്കുകയാണെന്നും അവ അവസാനിക്കുന്ന ഘട്ടത്തില്‍ യാതൊരു ഇടപാടുകളും നടത്തുന്നില്ലെന്നും ഖാൻ പറഞ്ഞതായും സഹോദരി കൂട്ടിച്ചേർത്തു.

വിവിധ രാഷ്‌ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സംഘം സർക്കാരുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്‌താവന. എല്ലാ രാഷ്‌ട്രീയ തടവുകാരെയും മോചിപ്പിക്കുക, 2023 മെയ് 9 നും ഈ വർഷം നവംബർ 26 നും നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മീഷൻ രൂപീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങൾ ചർച്ചാ സംഘം ഉന്നയിക്കു മെന്ന് അലീമ പറഞ്ഞു. ഇരുപക്ഷവും തമ്മിലുള്ള അടുത്ത ഘട്ട ചർച്ച ജനുവരി 2 ന് രാവിലെ 11 മണിക്ക് ദേശീയ അസംബ്ലി സ്‌പീക്കർ അയാസ് സാദിഖിന്‍റെ ഓഫിസിൽ നടക്കും.

അതേസമയം, ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നിയുക്ത ഉപദേഷ്‌ടാവ് റിച്ചാർഡ് ഗ്രെനെൽ കഴിഞ്ഞ ആഴ്‌ച ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പ്രതികരിച്ചിരുന്നു. യുഎസ് അധികൃതരുമായി തങ്ങൾ ചർച്ചകൾ തുടരുമെന്നാണ് അവര്‍ പറഞ്ഞത്.

അതിനിടെ, അഡിയാല ജയിലിൽ നിന്ന് ബനി ഗാലയിലെ തന്‍റെ വസതിയിൽ വീട്ടുതടങ്കലിലേക്ക് മാറ്റാമെന്നൊരു ഡീല്‍ തനിക്ക് മുന്നിലേക്ക് എത്തിയിരുന്നതായി വ്യാഴാഴ്‌ച അഭിഭാഷകരോടും മാധ്യമപ്രവർത്തകരോടും സംസാരിക്കവെ ഖാൻ പറഞ്ഞിരുന്നു. എന്നാല്‍, ആദ്യം ബാക്കിയുള്ള രാഷ്‌ട്രീയ തടവുകാരെ വിട്ടയക്കണമെന്നാണ് ഖാന്‍ മറുപടി നല്‍കിയത്. താൻ ജയിലിൽ കിടക്കും, പക്ഷേ ഒരു കരാറും അംഗീകരിക്കില്ല. താൻ വീട്ടുതടങ്കലിലേക്കോ ഖൈബർ പഖ്‌തൂൺഖ്വയിലെ ജയിലിലേക്കോ പോകില്ലെന്നും ഖാൻ പറഞ്ഞു.

സംഭാഷണം ഇമ്രാന്‍ ഖാന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ചെയ്‌തത്. എന്നാൽ ഖാന് ആരാണ് ഡീല്‍ വാഗ്ദാനം ചെയ്‌തതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം, കോടതിയിൽ ഹാജരായ ഖാനും ഭാര്യ ബുഷ്‌റ ബീബിനുമെതിരെ ഫയൽ ചെയ്‌ത തോഷഖാന 2.0 കേസിന്‍റെ വാദം പ്രത്യേക ജഡ്‌ജി ഷാരൂഖ് ഖാൻ അർജുമന്ദ് കേട്ടു. കേസ് ജനുവരി 2 ലേക്ക് മാറ്റി. അഴിമതി ആരോപണ കേസില്‍ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഇമ്രാന്‍ ഖാന്‍ ജയിലിൽ കഴിയുകയാണ്.


Read Previous

മൻമോഹൻ സിങ്ങിൻറെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നതിന് ബിജെപി ലജ്ജിക്കണം; കോൺഗ്രസ് എംപി സുഖ്‌ജീന്ദർ സിങ് രൺധവ

Read Next

വിദ്യാഭ്യാസ കായിക രംഗത്തെ പ്രതിഭകളെ കിയ റിയാദ് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »