Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നീതി ഉറപ്പാക്കലിൽ അതിവേഗം; കേരള ഹൈക്കോടതി 2024 ൽ തീർപ്പാക്കിയത് 1.10 ലക്ഷം കേസുകൾ


കൊച്ചി: കേരള ഹൈക്കോടതി 2024 ല്‍ തീര്‍പ്പാക്കിയത് 1.10 ലക്ഷം കേസുകള്‍. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 27 വരെ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചത് 1,10,666 കേസുകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും, സമയബന്ധിതമായി നീതി ലഭ്യമാക്കുകയും ചെയ്യുകയാണ് ഹൈക്കോടതി ലക്ഷ്യമിട്ടത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ്. 11,140 കേസുകളാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ തീര്‍പ്പാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ജസ്റ്റിസ് സി എസ് ഡയസ് 8320 കേസുകള്‍ തീര്‍പ്പാക്കി. ജസ്റ്റിസ് നഗരേഷാണ് മൂന്നാംസ്ഥാനത്ത്. 6,756 കേസുകളാണ് നഗരേഷ് വിധി പറഞ്ഞത്.

6642 കേസുകള്‍ തീര്‍പ്പാക്കിയ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് നാലാംസ്ഥാനത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 6196 കേസുകള്‍ തീര്‍പ്പാക്കി. ജസ്റ്റിസ് ഡി കെ സിങ് 5140 കേസുകളും ജസ്റ്റിസ് മുഹമ്മദ് നിയാസ് 4872 കേസുകളും തീര്‍പ്പാക്കി. ജസ്റ്റിസ് പി ഗോപിനാഥ് 4172 കേസുകളും തീര്‍പ്പുകല്‍പ്പിച്ചു.

ജസ്റ്റിസ് വി ജി അരുണ്‍ 3739 കേസുകള്‍, ജസ്റ്റിസ് ബദറുദ്ദീന്‍ 3435 കേസുകള്‍, ജസ്റ്റിസ് മുരളീ പുരുഷോത്ത മന്‍ 3059 കേസുകള്‍ എന്നിങ്ങനെ 2024 ല്‍ തീര്‍പ്പാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ ആകെ 47 ജഡ്ജിമാരാണ് വേണ്ടത്. ഇതില്‍ 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണല്‍ ജഡ്ജിമാരും ഉള്‍പ്പെടും. എന്നാല്‍ നിലവില്‍ 45 ജഡ്ജിമാരാണ് ഉള്ളത്.


Read Previous

എം.ടിക്ക് വിട ചൊല്ലി ചില്ല റിയാദ്.

Read Next

മിണ്ടാതിരിക്കാൻ പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല’; വിമർശനം കരുതിക്കൂട്ടി അപമാനിക്കാൻ : ജി സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »