Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം; വെളിപ്പെടുത്തലുമായി റഷ്യയിലെ മുന്‍ ചാരന്‍


മോസ്‌കോ: വിമത നീക്കത്തിനൊടുവില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്ത സിറിയന്‍ മുന്‍ പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ അഭയം പ്രാപിച്ച ബാഷറിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ‘ജനറല്‍ എസ്.വി.ആര്‍’ എന്ന എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യയിലെ ഒരു മുന്‍ ചാരനാണ് ഈ എക്സ് അക്കൗണ്ടിന്റെ ഉടമ.

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നുവെന്നും കുറിപ്പിലുണ്ട്. ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയും ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടര്‍ന്ന് അദേഹം ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ പറയുന്നു. നിലവില്‍ റഷ്യയിലെ അപ്പാര്‍ട്മെന്റില്‍ ചികിത്സയിലാണ് അസദ്. വിമതര്‍ സിറിയ പിടിച്ചടക്കിയതോടെ ഡിസംബര്‍ എട്ടിനാണ് അസദ് റഷ്യയില്‍ അഭയം പ്രാപിച്ചത്. ഇതിന് പിന്നാലെ അസദിന് രാഷ്ട്രീയാഭയം നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചിരുന്നു.


Read Previous

നൃത്ത പരിപാടിയ്ക്ക് പിന്നാലെ കലൂർ സ്റ്റേഡിയത്തിലെ കേടുപാടുകൾ പരിശോധിക്കാൻ ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും; ദിവ്യ ഉണ്ണി ചുവടുവച്ചത് മൈതാന മധ്യത്തിൽ, കാരവൻ കയറ്റി.

Read Next

ഇന്ത്യൻ കോഫിയോട് അടങ്ങാത്ത താൽപര്യം: കാപ്പിക്കുരു ഇനിയും വേണമെന്ന് ലോക രാജ്യങ്ങൾ; കയറ്റുമതി ഒരു ബില്യൺ ഡോളർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »