Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശൂന്യാകാശത്തേക്ക് പോയിട്ടുണ്ടോ..സിംഹത്തെ കണ്ടിട്ടുണ്ടോ.. കലോത്സവവേദിയെ കൗതുകത്തിൽ ആഴ്ത്തി കിറ്റിയും നരനും


തിരുവനന്തപുരം: ലോകപ്രശസ്‌തമായ വിനോദ കലാരൂപങ്ങളിൽ ഒന്നാണ് വെൻഡ്രിലോക്കിസം (ventriloquism). ചില പ്രത്യേക വിഷയത്തെപ്പറ്റി ഒരു മനുഷ്യനും പാവയും തമ്മിലുള്ള രസകരമായ സംഭാഷണമാണിത്. പാവയ്ക്കു വേണ്ടിയും മനുഷ്യന് വേണ്ടിയും സംസാരിക്കുന്നത് ഒരാൾ തന്നെയായിരിക്കും.

പാവ അല്ലെങ്കിൽ നിർജീവമായ ഏതെങ്കിലും ഒരു വസ്‌തു ആയിരിക്കും കലാകാരനോടൊപ്പം സംവദിക്കുക. 63-ാമത് സംസ്ഥാന കലോത്സവ വേദിയിലെ ആദ്യ ആകർഷണമാണ് ഈ കലാരൂപം. സംസ്ഥാന ശുചിത്വമിഷന്‍റെ ഭാഗമായി കുട്ടികളെ സാമൂഹിക ശുചിത്വത്തെക്കുറിച്ച് ബോധവാന്മാ രാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വെൻഡ്രിലോക്കിസം എന്ന കലാരൂപം അവതരിപ്പിച്ചുകൊണ്ട് എറണാകുളം സ്വദേശിയായ വിനോദ് നരനാട്ട് എത്തിച്ചേർന്നിരിക്കുന്നത്.

വിനോദിന്‍റെ ഒപ്പമുള്ള പാവക്കുട്ടിയുടെ പേര് കിറ്റി എന്നാണ്. കിറ്റിയും വിനോദും സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ കുട്ടികൾ ചോദ്യങ്ങളുമായി ഇവർക്കൊപ്പം കൂടുകയുണ്ടായി. സിംഹത്തെ കണ്ടിട്ടുണ്ടോ, ശൂന്യാകാശത്തേക്ക് പോയിട്ടുണ്ടോ എന്നിങ്ങനെയുള്ള രസകരമായ ചോദ്യങ്ങൾ കുട്ടികൾ കിറ്റിക്ക് നേരെ എയ്‌തു വിട്ടു.

ഏത് ചോദ്യത്തിനും കിറ്റിക്ക് ഉത്തരം ഉണ്ട്. 72ലധികം വിഷയങ്ങളെപ്പറ്റി വിനോദും കിറ്റിയും സംസാരിക്കും. വെൻഡ്രിലോക്കിസം എന്ന കലാരൂപത്തെ ഒരു ഇന്ത്യൻ സിനിമയിൽ ആദ്യമായി അവതരിപ്പിക്കുന്നത് 1977ൽ പുറത്തിറങ്ങിയ അവർകൾ എന്ന ചിത്രത്തിലൂടെയാണ്. കെ ബാലചന്ദ്രർ സംവിധാനം ചെയ്‌ത ചിത്രത്തിൽ വെൻഡ്രിലോക്കിസം കലാകാരനായ പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ കമൽഹാസൻ.

വെൻഡ്രിലോക്കിസം യഥാർത്ഥത്തിൽ ഒരു ഇന്ത്യൻ കലാരൂപമാണ്. ഗരുഡ വാദം എന്നാണ് യഥാർത്ഥ നാമധേയം. 30 വർഷത്തിലധികമായി വെൻഡ്രിലോക്കിസം കലാരൂപവുമായി ഇന്ത്യയ്ക്ക് അകത്തും പുറത്തും സഞ്ചരിക്കുകയാണ് വിനോദ്. 1987 ലാണ് യഥാർത്ഥത്തിൽ ഈ മേഖലയിലേക്ക് വിനോദ് കടക്കുന്നത്. മജീഷ്യൻ ആയിട്ടായിരുന്നു കരിയറിലെ തുടക്കം.

വെൻഡ്രിലോക്കിസം അവതരണത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന് എച്ച്ഐവി എയ്‌ഡ്‌സിനെതിരെ പോരാടുകയും സംസാരിക്കുകയും ചെയ്‌തതാണെന്ന് വിനോദ് പറയുകയുണ്ടായി. എല്ലാ വർഷവും എല്ലാ കലോത്സവവേദികളിലും കിറ്റിയുമായി പങ്കെടുക്കാറുണ്ടെന്നും വിനോദ് വ്യക്തമാക്കി.


Read Previous

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി; കെബി ഗണേഷ് കുമാർ; അഭിപ്രായം പറയാനില്ല: രമേശ്‌ ചെന്നിത്തല.

Read Next

ബ്രഹ്‌മപുത്രയിലെ ചൈനയുടെ കൂറ്റന്‍ അണക്കെട്ട്; ഇന്ത്യ നദീതടത്തിലെ സംസ്ഥാനങ്ങളുടെ ആശങ്ക ചൈനയെ അറിയിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »