ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദിൽ നിന്ന് 193 കിലോമീറ്റർ ദൂരെയുള്ള മധ്യപ്രദേശത്തിലെ ഹരീഖ് പട്ടണത്തിലേക്ക് ആളുകളുടെ ഒഴുക്കാണ്..ജനപ്രിയമായ മധുര നാരങ്ങയുടെ വലിയ മേളയാണ് ഇവിടെ നടക്കുന്നത് ജനുവരി ഒന്നിന് തുടങ്ങിയ മേള പത്തുവരെ നീണ്ടുനില്‍ക്കും. വിവിധ സംഘടനകള്‍ വെക്തികള്‍ തുടങ്ങി ഈ അവസരം മുതലെടുത്ത് ടൂര്‍ പാക്കേജുകള്‍ വരെ സംഘടിപ്പിച്ചിരിക്കുകയാണ് അവധി ദിനമായ ജനവരി മൂന്നിന് റിയാദില്‍ നിന്ന് 8 ബസ്സുകളിലാണ് വിവിധ വെക്തികള്‍ കമ്പനികള്‍ സംഘടനകള്‍ ഹരീഖ് ഓറഞ്ച് ഫെസ്ടിവല്‍ കാണുന്നതിനായി പുറപെട്ടത്. 90 റിയാല്‍ മുതല്‍ 130 റിയാല്‍ മേടിച്ചാണ് ടൂര്‍ ഓപറേറ്റ് ചെയ്തവര്‍ പോകുന്നവരുടെ കൈയില്‍ നിന്ന് മേടിച്ചത്, ഭഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് അധിക പണവും ഇടാക്കിയവര്‍ ഉണ്ട്.

വിവിധ തലത്തിലുള്ളവർ, ചെറുകിട കച്ചവടക്കാർ മുതൽ വൻകിട വ്യവസായികൾ വരെ, ഈ മേളയിൽ പങ്കുചേരാറുണ്ട്. സൗദി അറേബ്യയിലെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തി ലുള്ള നാഷണൽ അഗ്രികൾച്ചറൽ സർവീസസ് കമ്പനിയാണ് ഈ കാർഷിക മേളയുടെ പ്രധാന സംഘാടകർ. രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും പതിനായിരക്കണക്കിന് ആളുകൾ ഈ 10 ദിവസത്തെ ഉത്സവത്തിൽ പങ്കെടുക്കാറുണ്ട്.

തണുപ്പിന്റെ തംബുരു മീട്ടുന്ന പർവതങ്ങൾക്ക് താഴെ സ്വഛമായ ഹരീഖ് ഗ്രാമം. മഞ്ഞുവീഴ്ചയുടെ മായാത്ത ചിഹ്നങ്ങളായി മലനിരകളിൽ നിന്ന് തുഷാര മണികൾ കിനിഞ്ഞിറങ്ങുന്നുണ്ട് എന്നു തോന്നിപ്പിക്കുന്ന നല്ലൊരു കാഴ്ചയാണ് ഹരീഖ് പ്രദേശം
അൽഹരീഖിൽ 1,80,000 ഈത്തപ്പനകളും ഒരു ലക്ഷത്തിലേറെ ഓറഞ്ച്, ചെറുനാരങ്ങ മരങ്ങളുമുണ്ട്. വർഷത്തിൽ 2500 ടണ്ണിലേറെ ഓറഞ്ചും മറ്റു പുളിരസമുള്ള പഴങ്ങളും അൽഹരീഖിലെ കൃഷിയിടങ്ങ ളിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ഫലഭൂയിഷ്ടമായ മണ്ണും ശുദ്ധ ജലവും അൽഹരീഖിന്റെ പ്രത്യേകതകളാണ്. മലയിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന ശുദ്ധമായ വെള്ളത്തിന് നേരിയ മധുരവുമുണ്ട്. സസ്യലതാദികൾക്ക് വളരാൻ പാകത്തിലുള്ള വെള്ളവും ജൈവ വളവുമാണ് ഹരീഖിന്റെ ഭൂമിശാസ്ത്രപരമായ വ്യതിരി ക്തത. തോട്ടങ്ങളിലൊക്കെ വെള്ളം നിലനിൽക്കുന്നത് നമ്മുടെ നാട്ടിലെ തടങ്ങൾ കെട്ടി വേർതിരിച്ച പോലെയാണ്. എല്ലാം ജൈവ കൃഷിത്തോട്ടങ്ങളാണ്.

ആയിരക്കണക്കിന് സന്ദർശകർ അൽഹരീഖിലെ ഹംദിയ്യാത് ഫെസ്റ്റിവൽ നഗരിയിൽ എത്തുന്നുണ്ട്. മധ്യവർഷാവധിക്കാലത്താണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇത് കുടുംബ സമേതം ഫെസ്റ്റിവൽ നഗരി സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ഏറെ സൗകര്യവുമാണ്.അൽഹരീഖിൽ ആകെ 1,10,000 ഏക്കർ സ്ഥലത്താണ് കൃഷിയുള്ളത്. ഇവിടുത്തെ 980 കൃഷിയിടങ്ങലിൽ ഇരുപതിലേറെ ഇനം പഴങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഓറഞ്ചും യൂസുഫിയും ചെറുനാരങ്ങയും അടക്കം അൽഹരീഖിലെ കാർഷികോൽപന്നങ്ങളെപരിചയപ്പെടുത്തുകയാണ് ഫെസ്റ്റിവൽ ലക്ഷ്യം.
റിയാദിലെ പ്രധാനപ്പെട്ട സൂപ്പർ മാർക്കറ്റുകളിലേക്ക് ഇവിടെ നിന്നുള്ള ഫ്രഷ് ഓറഞ്ചുകളും ചെറു നാരങ്ങകളുമാണ് കയറ്റുമതി ചെയ്യുന്നത്. റിയാദില്‍ നിന്നും കൂടാതെ അയൽപ്രദേശങ്ങളായ അൽഖർജ്, വാദി ദവാസിർ, ലൈലാ അഫ്‌ലജ് എന്നിവിടങ്ങളിൽ നിന്ന് കുടുംബ സമേതമാണ് ജനങ്ങൾ ജനുവരി മൂന്ന് മുതൽ ഓറഞ്ച് ഫെസ്റ്റിവൽ നഗരിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
സൗദിയില്‍ ഓറഞ്ച് വിളയിടുപ്പ് കാലം ആഘോഷമാക്കി സ്വദേശികളും വിദേശികളും
ഓറഞ്ച് വിളവെടുപ്പ് ആരംഭിച്ചതോടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഓറഞ്ച് ഫെസ്റ്റി വലുകൾ തുടരുകയാണ്. മരുഭൂ തോട്ടങ്ങളിൽ ഈത്തപ്പനകൾക്ക് ഇടവിളയായി നട്ടുപിടിപ്പിക്കുന്ന ഓറഞ്ച് ചെടികളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ ഓറഞ്ചുകൾ പഴുത്തു തുടങ്ങും. ഇതോടെ നഗരസഭകൾ മുന്നിട്ടിറങ്ങി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള സൗകര്യങ്ങളൊരുക്കും. പ്രദേശ ത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ വിപുലമായ സൗകര്യങ്ങളൊരുക്കി ദിവസങ്ങൾ നീളുന്ന ഉൽസവങ്ങൾ സംഘടിപ്പിക്കും ഇതാണ് പൊതുവേയുള്ള രീതി. തോട്ടങ്ങളിൽ വിളയുന്ന വിവിധയിനം ഓറഞ്ചുകളടക്കം എല്ലാ ഉൽപന്നങ്ങളും കർഷകർ അവിടെയെത്തിച്ച് നേരിട്ട് വിൽക്കും. അൽഉലാ ഓറഞ്ചുൽസവം പ്രസിദ്ധമാണ്. അൽഉലായിലെ എല്ലാ തരം തനത് വിളകളും ഇവിടെ വിൽക്കാനെത്തി ക്കുന്നുണ്ട്. അൽഉലായുടെ താഴ്‌വരകളിലും സമതലങ്ങളിലുമായി രണ്ട് ലക്ഷത്തോളം ഓറഞ്ച് മരങ്ങളു ണ്ടെന്നാണ് കണക്ക്. രാജ്യത്തെ മൊത്തം ഓറഞ്ചുൽപാദനത്തിന്റെ 30 ശതമാനവും ഇവിടെയാണ്. 15,000 ടൺ ഓറഞ്ച് പ്രതിവർഷം ഇവിടെ വിൽപന നടത്തുന്നു. അൽഉലായിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഓറഞ്ചുൽസവം ഏറെ ഹൃദ്യമാണ്.

റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹരീഖ് ഓറഞ്ചുൽസവം മലയാളികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് എട്ടാമത് ഓറഞ്ചുത്സവം ആരംഭിച്ചത്. അടുത്ത വെള്ളിയാഴ്ച യോടെ സമാപിക്കും. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ഇവിടെയെത്തിയ സന്ദർശകരിൽ ഭൂരി ഭാഗവും റിയാദ്, അൽഖർജ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികളാണ്. സന്ദർശകരെ സ്വീകരിക്കാൻ ഓറഞ്ച് തോട്ടങ്ങളും ഓറഞ്ചുത്സവത്തോടെ സജ്ജമാകും. സന്ദർശകരെ ഖഹ്‌വയും ഈത്തപ്പഴവും നൽകി സ്വീകരിക്കുന്ന ഫാം ഉടമകൾ ഫാം ചുറ്റിക്കാണാൻ അവസരം നൽകും.
ഹരീഖ് നഗരസഭയാണ് ഇവിടെ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. തേൻ, അത്തർ എന്നിവക്കും ഓറഞ്ചി നൊപ്പം പ്രത്യേക ടെന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഓറഞ്ച് തൈകളും വിൽക്കാനുണ്ട്. ഓറഞ്ചുകൾക്ക് ഫലഭൂയിഷ്ഠമായ മണ്ണാണ് ഹരീഖിലേക്ക്. മലകൾ അതിരിട്ട് നിൽക്കുന്ന ഈ പ്രദേശത്തെ എല്ലാ ഈത്തപ്പന തോട്ടങ്ങളിലും ഓറഞ്ചുകൾ വിളയുന്നുണ്ട്.
