Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യത്ത് രണ്ട് കുഞ്ഞുങ്ങൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ച് ഐസിഎംആർ; കുട്ടികൾ സുഖം പ്രാപിച്ച് വരുന്നു, റിപ്പോർട്ട്‌ ചെയ്തത് കർണാടകയിൽ, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം


ബെംഗളൂരു : രണ്ട് ഹ്യമന്‍ മെറ്റാപ്ന്യൂമോ വൈറസ്(എച്ച്എംപിവി) കേസുകള്‍ സ്ഥിരീകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കര്‍ണാടകയില്‍ രണ്ട് കുഞ്ഞുങ്ങളിലാണ് രോഗം സ്ഥിരീകരി ച്ചിട്ടുള്ളത്. സാധാരണ പരിശോധനയ്ക്കിടെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ബെംഗളുരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ബ്രോങ്കോ ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം കുട്ടി ആശുപത്രി വിട്ടു.

എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം മൂന്നിനാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയെയും ബ്രോങ്കോ ന്യൂമോണിയ ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കുഞ്ഞും സുഖം പ്രാപിച്ച് വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

എച്ച്എംപിവി നേരത്തെ തന്നെ ആഗോളതലത്തില്‍ കാണപ്പെടുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.അതേസമയം രോഗബാധയില്‍ അസാധാരണാം വിധം വര്‍ദ്ധനയില്ലെന്നാണ് ഐസിഎംആറിന്‍റെ സംയോജിത രോഗ നിരീക്ഷ പ്രോഗ്രാം ശൃംഖല വ്യക്തമാക്കുന്നത്. ഇപ്പോള്‍ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ വിദേശയാത്ര നടത്തിയിട്ടുള്ളവരല്ല.

കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ചൈനയിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലോകാരോഗ്യ സംഘടന അപ്പപ്പോള്‍ കൈമാറുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.കര്‍ണാടകയില്‍ ഒരു കുഞ്ഞിന് രോഗബാധയുണ്ടെന്ന കാര്യം ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇത് രാജ്യത്തെ ആദ്യ കേസല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആദ്യമായല്ല രോഗബാധയുണ്ടാകുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ ചൈനയില്‍ നിന്നോ മലേഷ്യയില്‍ നിന്നോ വന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് സ്ഥിതിയെയും നേരിടാന്‍ രാജ്യം സജ്ജമാണ്. പൊതുജനാരോഗ്യ പ്രവര്‍ത്തകരെ ആവശ്യമെങ്കില്‍ എല്ലായിടവും വിന്യസിക്കും.കഴിഞ്ഞാഴ്‌ച ജോയിന്‍റ് മോണിറ്ററിങ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മേധാവി ഡോ.അതുല്‍ഗോയലിന്‍റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഉന്നതതലയോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

കുഞ്ഞുങ്ങള്‍ക്കും പ്രായമുള്ളവര്‍ക്കുമാണ് രോഗബാധയ്ക്കുള്ള സാധ്യത കൂടുതല്‍. ചൈനീസ് വേരിയന്‍റ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബെംഗളൂരുവിലെ ആശുപത്രിയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച് മറ്റ് നടപടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.അതേസമയം ഇത്തരം വൈറസുകള്‍ സാധാരണ കുഞ്ഞുങ്ങളില്‍ കാണാറുണ്ടെന്ന് ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. ഇതൊരു പുതിയ വൈറസല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളില്‍ ജലദോഷമുണ്ടാക്കുന്ന വൈറസാണിത്. ശ്വാസകോശരോഗമുള്ള കുട്ടികളി ലോ മുതിര്‍ന്നവരിലോ മാത്രമേ ഇത് അപകടകരമാകൂ എന്നും വിദഗ്‌ധര്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രോഗത്തെക്കുറിച്ച് ചൈന വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന കാര്യങ്ങള്‍ നിരീക്ഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.


Read Previous

തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ, ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വാഴ്‌ത്ത് പാട്ട്: കുപിതനായി നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച് ഗവർണർ

Read Next

പിണറായി വിജയൻ കേരള ഹിറ്റ്ലർ’; പിവി അൻവറിൻറെ അറസ്‌റ്റിൽ പ്രതികരിച്ച് കെ മുരളീധരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »