
മസ്കറ്റ്: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്ഥാനാരോഹണ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.
ജനുവരി 12ന് സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കും. ഞായറാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരി ക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേരുമ്പോള്‍ പല സ്ഥാപനങ്ങള്‍ക്കും ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.