ഈയാഴ്ച കനത്ത മഴയും കാറ്റും, ആലിപ്പഴ വര്‍ഷത്തിനും തീരത്ത് ഉയര്‍ന്ന തിരമാല കള്‍ക്കും സാധ്യത, മുന്നറിയിപ്പ് നല്‍കി സൗദി കാലാവസ്ഥ കേന്ദ്രം


സൗദി അറേബ്യയില്‍ കനത്ത മഴ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ മഴയുള്ള കാലാവസ്ഥ അനുഭവപ്പെടു മെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യും. സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മഴയ്‌ക്കൊപ്പം കാറ്റും ഉണ്ടാകും. രാജ്യത്തുടനീളം ആലിപ്പഴ വര്‍ഷത്തിനും തീരത്ത് ഉയര്‍ന്ന തിരമാല കള്‍ക്കും സാധ്യതയുണ്ട് എന്നും സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, മദീന, മക്ക, ഹായില്‍, അല്‍ ഖാസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ ബഹ, അസീര്‍ എന്നീ പ്രദേശങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിക്കും.

വടക്കു – പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ തബൂക്കും പടിഞ്ഞാറ് മദീനയും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴപെയ്യുമെന്നാണ് പ്രവചനം. അല്‍ ജൗഫിന്റെ വടക്കന്‍ മധ്യ പ്രദേശങ്ങളിലും വടക്കന്‍ അതിര്‍ത്തികളിലും ഞായറാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച വരെ മഴ അനുഭവപ്പെടും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലും അല്‍ ഖസീമിലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. തിങ്കള്‍ മുതല്‍ ബുധന്‍ വരെ റിയാദ് മേഖലയിലേക്കും ചൊവ്വ, ബുധന്‍ ദിവസങ്ങ ളില്‍ കിഴക്കന്‍ പ്രവിശ്യയിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മക്ക എന്നിവിടങ്ങളിലേക്കും മഴ വ്യാപിക്കും


Read Previous

ഒമാനിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

Read Next

സൗദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വൈകിപ്പറക്കൽ തുടർക്കഥയാവുന്നു; വിമാനം പുറപ്പെട്ടത് ആറ് മണിക്കൂർ വൈകി; ദുരിതത്തിലായി യാത്രക്കാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »