അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന് ; പാലക്കാട് രണ്ടാമത്


തിരുവനന്തപുരം: അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്.

1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.വൈകുന്നേരം അഞ്ചിനാണ് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി – നിള) സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ ഉദ്ഘാടനം ചെയ്തു. നടന്‍മാരായ ആസിഫ് അലിയും ടൊവിനോ തോമസും മുഖ്യാതിഥികളായി. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വിശിവന്‍കുട്ടി സമ്മാനിച്ചു.

സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിച്ചു.


Read Previous

പുലർച്ചെ നാലു മണി മുതൽ പൊലീസ് കാത്തുനിന്നു; ബോബി ചെമ്മണൂരിനെ പിടികൂടിയത് നാടകീയ നീക്കങ്ങൾക്കൊടുവിൽ, ബോബിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ലോക്കല്‍ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം; മുന്‍കൂര്‍ ജാമ്യത്തിനുമുള്ള നീക്കം പൊലീസ് പൊളിച്ചു.

Read Next

മതിയായ തെളിവുകൾ ഉണ്ട്; ബോബി ചെമ്മണൂർ നിരീക്ഷണത്തിലായിരുന്നു; മെസേജ് അയക്കുന്നവർക്ക് മുന്നറിയിപ്പെന്ന് ഡിസിപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »