ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: മലയാളികളുടെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രന്‍റെ നിര്യാണത്തില്‍ കിയ റിയാദ് അനുശോചിച്ചു. ആറു പതിറ്റാണ്ടു കാലത്തെ സംഗീതജീവിതത്തിൽ 5 ഭാഷകളിലായി പതിനാറായി രത്തില്‍ അധികം ഗാനങ്ങളാണ് പി ജയചന്ദ്രൻ ആസ്വാദകർക്ക് സമ്മാനിച്ചത്, കൊടുങ്ങല്ലുരിന്‍റെ സമീപ പ്രദേശമായ ഇരിങ്ങാലകുടയിലെ മണ്ണില്‍ നിന്ന് സംഗീതം തീര്‍ത്ത് കേരളത്തിന്‍റെ മാത്രമല്ല രാജ്യത്തിന്‍റെ ഭാവഗയക നായ മാറിയ പി ജയചന്ദ്രന്റെ നിര്യാണം സംഗീത ലോകത്തിന് തീരാനഷ്ടമാണ്
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാര്‍ഡും നാല് തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡും നേടിയ പ്രിയ ഗായകന്‍ ബാക്കി വെക്കുന്നത് മലയാളികള്‍ ഉള്ള കാലത്തോളം എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന അനശ്വര ഗാനങ്ങളാണ്, സംഗീതത്തിന്റെയും സ്വരമാധുരിയുടെയും വസന്തം തീർത്ത പി.ജയചന്ദ്രന് ആദരഞ്ജലികൾ നേരുന്നതായി കിയ റിയാദ് ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു