കേളി കലണ്ടർ 2025പ്രകാശനം ചെയ്തു.


റിയാദ്: കേളി കലാ സാംസ്കാരിക വേദി 2025 കലണ്ടർ പ്രകാശനം ചെയ്തു. കഴിഞ്ഞ 20 വർഷമായി ഏറെ പ്രത്യേകതകളോടെ കേളി റിയാദ് സമൂഹത്തിനായി കലണ്ടർ വിതരണം ചെയ്യുന്നു. ഡ്യൂൺ ഇന്റർനാഷ ണൽ സ്കൂൾ ആഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ കൊബ്ലാൻ മാർക്കറ്റിംഗ് മാനേജർ സിദ്ദിക്ക് അഹമ്മദ് മിർസാദ് എം ഡി അബ്ദുൾഹാദി അൽ ഷഹരിക്ക് ആദ്യ കോപ്പി നൽകി.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ സെബിൻ ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. 2025 കേളി കലണ്ടർ ചുമതലക്കാരൻ മധു പട്ടാമ്പി കുറ്റമറ്റ രീതിയിൽ കലണ്ടർ പുറത്തിറക്കിയതിനെ കുറിച്ച് വിദശദീകരിച്ചു. അറബിക്, മലയാളം, ഇംഗ്ളീഷ് വർഷങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി, നാട്ടിലെയും സൗദിയിലെയും വിശേഷ ദിവസങ്ങൾ പ്രത്യേകം അടയാള പെടുത്തി യും, ഒരു പ്രവാസിക്ക് ആവശ്യമായതെല്ലാം കേളിയുടെ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസ്സി, റിയാദ് മീഡിയ, സൗദിയിലെ അത്യാവശ്യ നമ്പറുകൾ, ഇന്ത്യൻ സ്കൂളുകൾ, നോർക്ക വിവര ങ്ങൾ, കേരള മന്ത്രിസഭാ അംഗങ്ങൾ എന്നിവയെല്ലാം കലണ്ടറിലുണ്ട്.കലണ്ടർ ഡിസൈനിങ് പൂർണ്ണമായും കേളിയുടെ നേതൃത്വത്തിലാണ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 9 വർഷമായി കൊബ്ളാൻ കമ്പനിയും മിർസാദും ചേർന്നാണ് കേളിയുടെ കലണ്ടർ ഇറക്കുന്നത്. മിർസാദ് എം ഡി അബ്ദുൾ ഹാദി, മിർസാദ് ബിൽഡിംഗ് മെറ്റീരിയൽസ് കമ്പനി മാനേജർ പ്രസാദ് വഞ്ചിപ്പുര, കൊബ്ളാൻ മാർക്കറ്റിംഗ് മാനേജർ എന്നിവർ, സംസാരിച്ചു.കഴിഞ്ഞെ ഒൻപത് വർഷമായി കേളി കലണ്ടറിന്റെ പ്രായോജികരായ കൊബ്ലാൻ തെർമോ പൈപ്പ് കമ്പനി തുടർന്നും സഹകരിക്കു മെന്നും തികച്ചും സൗജന്യമായി നൽകുന്ന കണ്ടറിന്റെ കെട്ടിലും മട്ടിലും കേളി പുലർത്തുന്ന ശ്രദ്ധ അഭിനന്ദനം അർഹിക്കുന്നുവെന്നും സിദ്ദിക്ക് കലണ്ടർ പ്രകാശന വേളയിൽ അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സെക്രട്ടടി കെപിഎം സാദിഖ്, കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ ആശംസകൾ ആർപ്പിച്ചി സംസാരിച്ചു.


Read Previous

പി ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ; സംഗീത നാടക അക്കാദമയിൽ പൊതുദർശനം

Read Next

റിയാദ് ടാക്കീസ് ‘വിന്റർ ഫെസ്റ്റ്’ ക്രിസ്ത്മസ്‌ പുതുവത്സരം ആഘോഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »