സ്‌മാർട്ട് ഫിംഗർ പ്രിൻ്റ് സംവിധാനം: ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ രണ്ടുതട്ടില്‍.


കുവൈത്ത് സിറ്റി : കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാർക്ക് സ്‌മാർട്ട് ഫിംഗർപ്രിൻ്റ് സംവിധാനം നടപ്പാക്കി നാല് ദിവസം പിന്നിട്ടിട്ടും മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗവും മെഡിക്കൽ ജീവനക്കാരും തമ്മിലുള്ള സംഘർഷം തുടരുന്നതായി റിപ്പോർട്ട് . മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റ് ജീവനക്കാർക്കും , ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്‌സുമാർ, എന്നിവരും ഉൾപ്പെടെ 70,000-ത്തോളം ജീവനക്കാർക്കാണ് ഈ മാസം 5 മുതൽ സ്‌മാർട്ട് ഫിംഗർപ്രിൻ്റ് സംവിധാനം നടപ്പാക്കിയത്.

എന്നാൽ പുതിയ സംവിധാനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും എന്നിങ്ങനെ ജീവനക്കാർ രണ്ട് തട്ടുകളിലായതായാണ് റിപ്പോർട്ട്. പുതിയ സ്മാർട് ഫോൺ സംവിധാനം ജീവനക്കാരുടെ ഹാജർ നില പ്രകടനത്തിൽ ഉയർന്ന കാര്യക്ഷമത കൈവരിക്കുവാനും ഡാറ്റകളുടെ കൃത്യത ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നും ഒരു വിഭാഗം വാദിക്കുന്നു. സംവിധാനത്തിന്റെ പഴുതുകൾ എന്ന പേരിൽ ചില ഡോക്ടർമാരും ജീവനക്കാരും ആരോപിക്കുന്ന കാര്യങ്ങൾ അതിശയോക്തിപരമാണെന്നും ഇവർ പറയുന്നു.

ജീവനക്കാരുടെ ഹാജർ നില ഉറപ്പ് വരുത്തുന്നതിന് മന്ത്രാലയം സ്വീകരിച്ച നിയന്ത്രണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ന്യായീകരണങ്ങളാണ് ഇതെന്നും ഇവർ ആരോപിക്കുന്നു. പുതിയ സംവിധാനം നടപ്പിലാക്കിയത് മുതൽ ഡോക്ടർമാരുടെ ഹാജർ നില കൃത്യമായി പാലിക്കപ്പെടുന്നതായും സംവിധാ നത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.എന്നാൽ സ്മാർട്ട് ഫിംഗർപ്രിൻ്റ് സംവിധാനത്തിനു നിരവധി പോരായ്മകൾ ഉണ്ടെന്നും ഡോക്ടർമാരുടെ വ്യക്തിഗത ആപ്ലിക്കേഷനുകളിൽ ഒന്നിലധികം തവണ ഹാക്കിംഗ് ശ്രമങ്ങൾ നടന്നതാണ് ഇതിൽ പ്രധാനമെന്നും സംവിധാനത്തെ എതിർക്കുന്നവർ ആരോപിക്കുന്നു. .

സ്‌മാർട്ട് ഫിംഗർപ്രിൻ്റ് ആപ്ലിക്കേഷനിൽ ഇലക്ട്രോണിക് പെർമിഷൻ സംവിധാനം പലപ്പോഴും നിഷ്‌ക്രിയവുമാണ്. അടിയന്തിര അവധി ആവശ്യമായ ഘട്ടങ്ങളിൽ ജീവനക്കാർക്ക് ഇത് നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പുതിയ സംവിധാനം പ്രാവർത്തികമാക്കുന്നതിനു മുമ്പ് പൊതു അവധി ദിവസങ്ങളിലും ജോലി സമയത്തിന് ശേഷവും ഡോക്ടർമാർ രോഗികളെ ചികിത്സിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ, ചില ഡോക്ടർമാർ അവരുടെ ജോലി സമയത്തിന് ശേഷം ഇപ്പോൾ ജോലി ചെയ്യാൻ വിസമ്മതിക്കുകയാണ്. ഇതിനു പുറമെ സായാഹ്ന ജോലികൾ ചെയ്യുന്ന അഡ്മിനി സ്‌ട്രെറ്റീവ് ജീവനക്കാരുടെ ഹാജർ നില രേഖപ്പെടുത്തുന്നതിൽ പുതിയ സംവിധാനത്തിൽ സാങ്കേതിക തകരാറുകൾ നേരിടുന്നതായും ഇവർ ചൂണ്ടി കാട്ടുന്നു.


Read Previous

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവ്

Read Next

സൗദി പ്രവാസികൾക്ക് ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കാൻ ഇഖാമയ്ക്ക് 30 ദിവസം കാലാവധി വേണം; വിസ നാട്ടിൽ വെച്ചും പുതുക്കാം, ജവാസാത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »