Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

18കാരിയെ പീഡിപ്പിച്ച കേസ്; പ്ലസ് ടു വിദ്യാർത്ഥിയടക്കം അറസ്റ്റിലായവരുടെ എണ്ണം 20 ആയി, സ്വമേധയ കേസെടുത്ത് വനിത കമ്മീഷൻ; നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.


പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് വര്‍ഷത്തിനിടെ കായികതാരമായ 18കാരിയെ അറുപതോളം പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സംസ്ഥാന വനിത കമ്മീഷന്‍. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷൻ ചെയർപേർസൺ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടു.

കേസില്‍ ദേശീയ വനിത കമ്മീഷന്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്വീകരിച്ച എല്ലാ നടപടികളും വ്യക്തമാക്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സമയബന്ധി തമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശത്തില്‍ പറഞ്ഞു.അതേസമയം കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. നേരത്തെ 14 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ റാന്നിയില്‍ നിന്നുള്ള ആറ് പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ ഓട്ടോറിക്ഷ തൊഴിലവാളികളാണ്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിവിധ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 45 പേരെ ഇതിനോടകം പൊലീസ് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷണം നടക്കുന്നത്. 62 പേര്‍ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്താണെന്നാമ് പെണ്‍കുട്ടിയുടെ മൊഴി. പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.


Read Previous

ഹജ്ജ് തീര്‍ഥാടനം സുഗമമാക്കാൻ കേന്ദ്ര സര്‍ക്കാര്‍; 10000 അധിക ക്വാട്ടകള്‍ ആവശ്യപ്പെടും, കേന്ദ്ര പാർലമെൻ്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തി.

Read Next

സിഎംആർഎൽ മാസപ്പടി കേസ്: 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »