Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡൽഹിയിലെ കൊടുംതണുപ്പിൽ ജീവൻ നഷ്‌ടമായത് 474 പേർക്ക്’; ഞെട്ടിക്കുന്ന കണക്ക്!


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കൊടുംതണുപ്പിന്‍റെ പിടിയിലമര്‍ന്നതോടെ ഭവനരഹിതരായവരുടെ മരണംഖ്യ ഉയരുകയാണെന്ന് ഡല്‍ഹിയിലെ ഹോളിസ്‌റ്റിക് ഡെവലപ്പ്മെന്‍റ് കേന്ദ്രം മേധാവി സുനില്‍കുമാര്‍ അലെദിയ. നവംബര്‍ 15 മുതല്‍ ജനുവരി പത്ത് വരെ 474 ഭവന രഹിതര്‍ കൊടുംതണുപ്പ് മൂലം മരണത്തിന് കീഴടങ്ങിയെന്നും, തണുപ്പ് മൂലം ആളുകള്‍ മരണത്തിന് കീഴടങ്ങുന്നത് തടയാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സുനില്‍കുമാര്‍ അലെദിയ ഡല്‍ഹി ചീഫ് സെക്രട്ടറി ധര്‍മ്മേന്ദ്ര സിങിനും ഡല്‍ഹി അര്‍ബന്‍ ഷെല്‍റ്റര്‍ ഇംപ്രൂവ്മെന്‍റ് ബോര്‍ഡ് മേധാവിക്കും കത്തയച്ചു. ഇവര്‍ക്ക് ഭവനവും മറ്റ് സാമൂഹ്യ- സാമ്പത്തിക സംരക്ഷണവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ശൈത്യകാലം ഡല്‍ഹിയിലെ വീടില്ലാത്തവര്‍ക്ക് മരണ ശിക്ഷ വിധിക്കുന്ന കാലമാകരുത്. ഡല്‍ഹി യിലെ കൊടുംതണുപ്പ് നിരവധി ജീവനുകള്‍ എടുക്കുന്നുണ്ട്. തെരുവില്‍ ജീവിക്കുന്നവര്‍ക്ക് തണുപ്പ് കാലം ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്. ഒപ്പം നിരവധി ആരോഗ്യപ്രശ്‌നങ്ങളുമെന്നും സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ശ്വാസകോശ അണുബാധകള്‍, ത്വക്ക് രോഗങ്ങള്‍, വാതം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പൊട്ടിപ്പു റപ്പെടുകയും ഇത് മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ തണുപ്പ് കാലത്ത് ആസ്‌ത്മ അടക്കമുള്ള രോഗങ്ങളും കടുക്കുന്ന സ്ഥിതി ഉണ്ടാകുന്നു. വീടില്ലാത്തവര്‍ക്ക് ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.

ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ്‌കുമാര്‍, സക്‌സേനയ്ക്കും മുഖ്യമന്ത്രി അതിഷിക്കും, ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിനും, എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ഡിസിപി മാര്‍ക്കും അദ്ദേഹം ഈ കത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരെയും അദ്ദേഹം ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് ജില്ലകളിലെ മരണക്കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം കത്തില്‍ പങ്കുവച്ചിട്ടുണ്ട്.

രണ്ട് മാസത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ കണക്ക് ഡല്‍ഹിയില്‍ താപനില വളരെ താഴ്‌ന്ന നിലയിലാണ്. ഗതാഗതത്തെയടക്കം ഇത് ബാധിച്ചിട്ടുണ്ട്. ദിവസങ്ങളായി വിമാനങ്ങള്‍ പലതും റദ്ദാക്കുകയും വൈകുകയും ചെയ്യുകയാണ്. ട്രെയിനുകള്‍ റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്യുന്നു. അയല്‍ സംസ്ഥാനങ്ങളിലും സമാനമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.


Read Previous

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും; യു പ്രതിഭ ജില്ലാ കമ്മിറ്റിയിൽ; 5 പേരെ ഒഴിവാക്കി

Read Next

സിറിയന്‍ വിഷയം : അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം റിയാദില്‍ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »