ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം റിയാദിൽ അടക്കം ചെയ്തു.


റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് ജനുവരി 09 ന് റിയാദിൽ മരണപ്പെട്ട തിരുവനന്തപുരം കിളിമാനൂർ, തൊളിക്കുഴി സ്വദേശി നിസാമിന്റെ മൃതദേഹം ജനുവരി 12, തിങ്കളാഴ്ച്ച വൈകുന്നേരം റിയാദ്, നസീമിൽ കബറടക്കി. നവോദയ ജീവകാരുണ്യവിഭാഗം കൺവീനർ ബാബുജി നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി.

ഏറെ നാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന നിസാമിനെ ആരോഗ്യപ്രശ്ന ങ്ങൾ നേരിട്ടതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദ് ദാഹൽ മഅദൂദിൽ 25 വർഷത്തോളമായി ഇലക്ട്രീഷ്യനായി സ്വന്തം നിലയിൽ ജോലി നോക്കുകയായിരുന്നു നിസാം.

കബറടക്കുന്നതിന് ബാബുജി, മൊയ്‌ദീൻ തെന്നല, സുധീർഖാൻ തൊപ്പിച്ചന്ത, റിയാസ്, ഷാനവാസ് എന്നിവർ നേതൃത്വം നൽകി. കാസർകോട്, ദേലംപാടി, പറപ്പ സ്വദേശിനിയായ ആയിഷത്ത് മിസിരിയ (34) ആണ് ഭാര്യ. വിദ്യാർത്ഥിയായ മുഹമ്മദ് മിഷാൽ (6) ഏക മകനാണ്. തിരുവനന്തപുരം, തൊളിക്കുഴി സ്വദേശികളായ ഷുഹൈബ്, കാമിലത്ത് ബീവി എന്നിവർ മാതാപിതാക്കളും സജീന സഹോദരിയുമാണ്. മറ്റൊരു സഹോദരി റജീനയും സഹോദരൻ സിറാജും നേരത്തെ മരണപ്പെട്ടിരുന്നു. റിയാദിലെ സാമൂഹ്യ പ്രവർത്തകനും നവോദയ സ്ഥാപകാംഗവുമായ കുമ്മിൾ സുധീർ മാതൃസഹോദരീ പുത്രനാണ്.


Read Previous

രാഹുൽ ഈശ്വറിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് നിലപാട് തേടി ഹൈക്കോടതി

Read Next

ഒരാഴ്ചയ്ക്കിടെ 20,000ത്തോളം നിയമലംഘകര്‍ അറസ്റ്റില്‍;10,000ത്തിലേറെ പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »