Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചാമ്പ്യൻസ് ട്രോഫി 2025: ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളെ പ്രഖ്യാപിച്ചു


ഹൈദരാബാദ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബാവുമ നയിക്കുന്ന 15 അംഗ ടീമിനെയാണ് കോച്ച് റോബ് വാൾട്ടർ പ്രഖ്യാപിച്ചത്. പേസർമാര‍ായ ആൻഡ്രിച്ച് നോർജെ, ലുൻ​ഗി എൻ​ഗിഡി എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി.

ടോണി ഡി സോർസി, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഓൾറൗണ്ടർ വിയാൻ മൾഡർ എന്നിവര്‍ ടീമിലേക്ക് ഇടം നേടിയപ്പോള്‍ കഴിഞ്ഞ മാസം പാകിസ്ഥാനെതിരായ പരമ്പരയിലെ മോശം പ്രകടന ത്തെത്തുടർന്ന് സീനിയർ ബാറ്റർ റീസ ഹെൻഡ്രിക്‌സിനെ നിന്ന് പുറത്തായി. 2023ലെ ഏകദിന ലോകകപ്പില്‍ കളിച്ച 10 താരങ്ങള്‍ ചാമ്പ്യൻസ് ട്രോഫി ടീമിലുമുണ്ട്.

ഫെബ്രുവരി 21 – ദക്ഷിണാഫ്രിക്ക vs അഫ്ഗാനിസ്ഥാൻ, കറാച്ചി
ഫെബ്രുവരി 25 – ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, റാവൽപിണ്ടി
മാർച്ച് 1 – ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട്, കറാച്ചി

ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബാവുമ , ടോണി ഡി സോർസി, റയാൻ റിക്കൽട്ടൺ, ഹെൻറിച്ച് ക്ലാസൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, വിയാൻ മൾഡർ, മാർക്കോ ജാൻസെൻ, കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ, തബ്രെസ് എൻഗിഡി, തബ്രെസ് എൻഗിഡി ഐഡൻ മാർക്രം.

അതേസമയം ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. പാറ്റ് കമ്മിൻസ് ടീമിനെ നയിക്കും. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഉടനീളം കണങ്കാലിന് പ്രശ്‌ന മുണ്ടായിരുന്നുവെന്ന് സെലക്ഷൻ ചെയർ ജോർജ്ജ് ബെയ്‌ലി അടുത്തിടെ വെളിപ്പെടുത്തിയതി നാൽ പാറ്റ് കമ്മിൻസ് ടീമിനെ നയിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും താരത്തിന്‍റെ സാന്നിധ്യം ഇപ്പോഴും സംശയത്തിലാണ്.

കാലിന് പരിക്കേറ്റ് ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ രണ്ട് ടെസ്റ്റുകൾ നഷ്‌ടമായ ജോഷ് ഹേസിൽവുഡ്, ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇടം നേടാത്ത മിച്ചൽ മാർഷ് എന്നിവരും ടീമിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഓസ്‌ട്രേലിയ.

ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്‌സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്‌മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.


Read Previous

തമിഴകം ‘വീരവിളയാട്ട്’ ആവേശത്തിലേക്ക്; ആവണിയാപുരം ജല്ലിക്കെട്ട് ഇന്ന്, അറിയാം കാളയെ മെരുക്കുന്ന പോരാട്ടത്തെക്കുറിച്ച്

Read Next

അടിയ്ക്ക് തിരിച്ചടി! കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം, ഒഡിഷയെ തകർത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »