ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു.ദമ്മാമിലെ നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം കലണ്ടർ പ്രകാശനം ചെയ്തു.
നവയുഗം കേന്ദ്ര നേതാക്കളായ മഞ്ജു മണിക്കുട്ടൻ, ഗോപകുമാർ, ഉണ്ണി മാധവം, നിസ്സാം കൊല്ലം, ബിജു വർക്കി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്, ശരണ്യ ഷിബു, റഷീദ് പുനലൂർ, ഉഷ ഉണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ദമ്മാമിലും ജുബൈലിലും പ്രവർത്തിയ്ക്കുന്ന ബോബ്സ്കോ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവർഷ കലണ്ടർ പുറത്തിറക്കിയിരിയ്ക്കുന്നത്.