ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: ഗുണം ചെയ്യാത്തതിനെ ജീവിതത്തിൽനിന്നകറ്റി നമുക്ക് ഉള്ളതിൽ നന്മ കണ്ടെത്താൻ കഴിഞ്ഞാല്‍ ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ. സമയം, പണം, ആരോഗ്യം, ബന്ധം ഇവ നാലിലും അച്ചടക്കം ഇല്ലാത്തവർക്ക് ജീവിത വിജയം പ്രയാസകരമായിത്തീരുമെന്നും, സ്നേഹമാണ് ഏറ്റവും വലിയ എനര്‍ജിയെന്നും മലയാളികള്‍ ഒരുപാട് മാറാനുണ്ടെന്നും പ്രമുഖ മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ,
റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ കോഴിക്കോടൻസ് ഒരുക്കിയ എക്സൽ യുവർസെൽഫ് മോട്ടിവേഷൻ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്ങി നിറഞ്ഞ സദസ്സിനെ നിശബ്ദ മാക്കി അക്ഷരാർത്ഥത്തിൽ ഒരു ധ്യാനമാണ് അദ്ദേഹം ഒരുക്കിയത്. എത്ര കാലം ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാവണം നമ്മുടെ ചോദ്യം എന്ന് മറ്റുള്ളവരെ ബോധ്യമാക്കുന്നതായി രുന്നു കോഴികോടന്‍സ് ഒരുക്കിയ മോട്ടിവേഷന്‍ വിരുന്ന്,റിയാദ് കണ്ട ഏറ്റവും ഉജ്വലമായ പരിപാടികളിലൊന്നായി മാറി.
അഡ്മിൻ ലീഡ് റാഫി കൊയിലാണ്ടി സ്വാഗതവും ചീഫ് ഓര്‍ഗനൈസര്‍ കബീർ നല്ലളം അധ്യക്ഷതയും വഹിച്ച ചടങ്ങില്‍, സിറ്റി ഫ്ലവര്‍ എം ഡി ടി എം അഹമ്മദ് കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപന രംഗത്ത് 3 ദശാബ്ദങ്ങൾ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക മൈമൂന അബ്ബാസ്, സൗദി ബാറ്മിന്റൺ മത്സരത്തിൽ ഹാട്രിക്ക് കിരീടം ചൂടിയ ഖദീജ നിസ, ടാലന്റഡ് ബേസിൽ കോഴി ക്കോടെൻസ് കുടുംബത്തിൽനിന്നും ആദ്യ പ്രീമിയം ഇക്കാമ ലഭിച്ച ഷഫീക്പാനൂർ, യൂത്ത് ഐക്കൺ ഫുട്ബോൾ പ്ലയെർ ആയി തിരഞ്ഞെടുത്ത കോഴിക്കോടെന്സിന്റെ ബിസിനസ് ലീഡ് മുജീബ് മൂത്താട്ടിന്റെ മകൻ താഷിൻ മുജീബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രോഗ്രാം ലീഡ് ഹസ്സൻ ഹർഷാദ്, ഫൗണ്ടർ മുനീബ് പാഴുർ, ഫാമിലി ലീഡ് മൊഹിയുദ്ധീൻ സഹീർ, എജൂഫൻ അഡ്വൈസർ അബ്ബാസ് വി കെ, ചിൽഡ്രൻസ് ലീഡ് റംഷി, ഐ ടി ലീഡ് ഷമീം മുക്കം, സ്പോർട്സ് ലീഡ് പ്രഷീദ് തൈക്കൂട്ടത്തിൽ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ , ഫൈസൽ പൂനൂർ നന്ദി പറഞ്ഞു, മീഡിയ ലീഡ് നിബിൻലാൽ പ്രോഗ്രാം അവതരകനായിയിരുന്നു.