ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: മലപ്പുറം സ്വദേശികളായ രണ്ട് മുൻ പ്രവാസികൾക്ക് ദാറുൽ ഖൈറിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ.റിയാദ് ഐ സി എഫ് നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വീടുകൾ നിർമിച്ചു നൽകിയത്.കൂടാതെ സെക്ടർ കമ്മറ്റികളുമായി സഹകരിച്ച് മഞ്ചേരി ഹികമിയ കാമ്പസിൽ ശുദ്ധജല ടാങ്കും പൂർത്തിയാക്കി . ശുദ്ധജല ടാങ്ക് പൊൻമള
അബ്ദുൽ ഖാദർ മുസ്ലിയാർ ഉൽഘാടനം ചെയ്തു .
ഐ സി എഫ് സൗദി നാഷണൽ പ്രസിഡൻറ് ഹബിബ് കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റിയാദ് ഐ സി എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, അബ്ദുൽ ലത്തീഫ് മീസബാഹി , കരീം ഹാജി കാലടി, ഹബീബ് ഹാജി എന്നിവർ പങ്കെടുത്തു.മണ്ണാർക്കാട് പയ്യനെടം ഇശാഅത്തുസ്സുന്ന കാമ്പസിൽ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കി.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് സമീപത്തുള്ള സാന്ത്വനം സെൻ്ററിൽ എക്സിക്യൂട്ടീവ് റൂം സജ്‌ജികരിച്ചു നൽകി.മുൻ വർഷങ്ങളിൽ നടത്തിയ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. സഹജീവികളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞ വർഷങ്ങളിൽ വീടുകൾക്ക് പുറമെ കേരളത്തിനകത്തും പുറത്തും നിരവധി കുടിവെള്ള പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ അവശതയനുഭവിക്കുന്നവർക്ക് സ്നേഹസ്പർശം എന്ന പേരിൽ മാസാന്ത പെൻഷനും നൽകി വരുന്നു.
മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമൂഹിക സുരക്ഷാ പദ്ധതി വഴി സാമ്പത്തിക സഹായവും, വർഷങ്ങളായി ഐ സി എഫ് . മുടങ്ങാതെ നൽകി വരുന്നു.ഈ പ്രവർത്ഥങ്ങൾക്കു ഐ സി എഫ് വെൽഫയർ വിഭാഗമാണ് നേതൃത്വം നൽകുന്നത്.