നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാം; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ


തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുക യാണ്. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു

നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോര്‍ത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്ര ത്തിനു രൂപം നല്‍കാന്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കു സാധിച്ചു. ഭരണഘടനയില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓര്‍മ്മിപ്പിക്കുന്നത്.

സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാന്‍ നമുക്ക് കഴിയണം. നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം. എല്ലാവര്‍ക്കും മുഖ്യമന്ത്രി റിപ്പബ്ലിക് ദിനാശംസകള്‍.


Read Previous

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാളത്തിലൂടെ പരീക്ഷയണയോട്ടം വിജയകരം; ജമ്മു കശ്‌മീരിന് സ്പെഷ്യൽ വന്ദേഭാരത്

Read Next

ഇന്ത്യൻ റിപ്പബ്ലിക്കിൻറെ 76-ാം വാർഷികദിനം റിയാദ് ഇന്ത്യൻ എംബസി സമുചിതമായി ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »