ഇന്ത്യൻ റിപ്പബ്ലിക്കിൻറെ 76-ാം വാർഷികദിനം റിയാദ് ഇന്ത്യൻ എംബസി സമുചിതമായി ആഘോഷിച്ചു.


ഇന്ത്യൻ റിപ്പബ്ലിക്കിൻറെ 76-ാം വാർഷികദിനാഘോഷം അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ രാഷ്ട്രപതിയുടെ സന്ദേശം അറിയിച്ചുകൊണ്ട്‌ സംസാരിക്കുന്നു

റിയാദ്: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 76-ാം വാർഷികദിനം സൗദിയിലെ ഇന്ത്യൻ മിഷന്റെ ആഭിമുഖ്യ ത്തിൽ വിപുലമായി ആഘോഷിച്ചു. റിയാദ് ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ എട്ടിന് അംബാസഡർ ഡോ.സുഹൈല്‍ അജാസ് ഖാന്‍ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

ശീതകാലമായിട്ടും ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസിയിലേക്ക് അതിരാവിലെ മുതൽ വിവിധ തുറകളിൽ നിന്നുള്ള ഇന്ത്യക്കാർ പ്രവഹിക്കുകയായിരുന്നു. എംബസി അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ തിങ്ങിക്കൂടിയ എഴുന്നൂറില്‍ പരം ആളുകളെ അംബാസഡർ അഭിസംബോധന ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ സന്ദേശം അദ്ദേഹം വായിച്ചു. ഈ വര്‍ഷം പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച ഡോ. ഖുര്‍ഷിദ് ഖാനെ ചടങ്ങില്‍ ആദരിച്ചു.

ഈ വര്‍ഷം പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച ഡോ. ഖുര്‍ഷിദ് ഖാനെ അംബാസിഡര്‍ ഡോ .സുഹൈല്‍ അജാസ് ഖാന്‍ പ്രശംസാപത്രം നല്‍കി ആദരിക്കുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ എംബസി സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ദേശഭക്തി ഗാനങ്ങള്‍ തുടങ്ങിയവ അരങ്ങേറി ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ഓൺലൈൻ ക്വിസ് മൽസര ത്തിൽ വിജയിച്ചവര്‍ക്കുള്ള പ്രശംസാപത്രം അംബാസിഡര്‍ സമ്മാനിച്ചു.

ഡി സി എം അബു മാത്തന്‍ ജോര്‍ജ്, മറ്റു എംബസി ഉന്നത ഉദ്ധ്യോഗസ്ഥര്‍, ഇന്ത്യന്‍ സമൂഹമടക്കം നൂറുകണക്കിന് ആളുകള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു, വൈകീട്ട് ഏഴുമണിക്ക് ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ 76-ാം വാർഷികദിനം പ്രമാണിച്ച് ഡിപ്ലോമാറ്റിക് കള്‍ച്ചറല്‍ പാലസില്‍ അംബാസിഡര്‍ മറ്റു രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍, സൗദി പൗര പ്രമുഖര്‍, ഇന്ത്യന്‍ സമൂഹത്തിലെ പ്രധാന വെക്തികള്‍, സാമുഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് വിരുന്ന് ഒരുക്കിയിട്ടുണ്ട്.


Read Previous

നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാം; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ

Read Next

ദൗത്യസംഘത്തിന് നേർക്ക് കടുവ ചാടി വീണു, ഷീൽഡ് കൊണ്ടു തടുത്ത് ജയസൂര്യ; കടുവയ്ക്ക് വെടിയേറ്റു?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »