രക്തദാന ദിനാചരണവും “മാർച്ച് രണ്ടാം വ്യാഴം” സിനിമ റിലീസും.


ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു. മജീഷ്യൻ ഗോപിനാഥ് മുതുകാട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾ സലാം, പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, സംവിധായകൻ ജഹാൻഗീർ ഉമ്മർ എന്നിവർ സമീപം.

തിരുവനന്തപുരം: ലോക രക്തദാന ദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നേതൃത്വ ത്തിൽ “രക്തദാനം മഹാദാനം…. അവയവദാനം അതിലേറെ പുണ്യം” എന്ന പരിപാടി സംഘടിപ്പിച്ചു. ആൾ ഇന്ത്യ റാവുത്തർ അസോസിയേഷന്റെയും പ്രേംനസീർ സുഹൃത് സമിതിയുടെയും സഹകരണ ത്തോടെയാണ് സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുൾപ്പെടെ മുന്നൂറോളം പേർ വിവിധ സർക്കാർ ആശുപത്രികളിലായി രക്തം ദാനം ചെയ്തു.

പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. രക്തബന്ധത്തിന്റെ കഥ പറയുന്ന “മാർച്ച് രണ്ടാം വ്യാഴം” ചലച്ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാടും പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണ നും ചേർന്ന് നിർവഹിച്ചു. അഞ്ഞൂറിലധികം ഡയാലിസിസും രണ്ടു പ്രാവശ്യം വൃക്ക മാറ്റി വയ്ക്കു കയും ചെയ്ത ജഹാൻഗീർ ഉമ്മറാണ് അവയവദാനം പ്രോത്സാഹിപ്പിക്കുന്ന മാർച്ച് രണ്ടാം വ്യാഴ ത്തിന്റെ സംവിധായകൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾ സലാം, സംവിധായകൻ ജഹാൻഗീർ ഉമ്മർ, സബീർ തിരുമല, പി.എസ്. പ്രശാന്ത്, പി. എം. ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു


Read Previous

രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയത് ധിക്കാരപരം, യുഡിഎഫ് കൈയ്യും കെട്ടി നോക്കിയിരിക്കില്ല വിഡി സതീശന്‍, ഭീക്ഷണി സിപിഎമ്മിന്‍റെ അധപതനം: കെ. സുധാകരന്‍.

Read Next

ബയോ വെപ്പൺ’ പരാമർശം: രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും ചലച്ചിത്രപ്രവർത്തക യുമായ ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »