ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മുംബൈ: ലോക ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ആറ് ടീമുകൾ പങ്കെടുക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്‍റര്‍നാഷണൽ മാസ്റ്റേഴ്‌സ് ലീഗിന്‍റെ മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കി. സൂപ്പര്‍ താരം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
ഫെബ്രുവരി 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഏഷ്യൻ വമ്പന്മാർ തമ്മില്‍ ഏറ്റുമുട്ടും. കുമാർ സംഗ ക്കാര നയിക്കുന്ന ശ്രീലങ്കയെയാണ് ഇന്ത്യ ആദ്യ പോരാട്ടത്തില്‍ നേരിടുന്നത്. നവി മുംബൈയിലെ അഞ്ച് മത്സരങ്ങൾക്ക് ശേഷം മാസ്റ്റേഴ്‌സ് ലീഗ് രാജ്കോട്ടിലും റായ്പൂരിലുമായി നടക്കും.
സെമി ഫൈനലിനും ഫൈനൽ മത്സരങ്ങൾക്കും റായ്‌പൂര്‍ ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 22 മുതൽ മാർച്ച് 16 വരെ നടക്കുന്ന ടൂർണമെന്‍റിന്‍റെ കമ്മിഷണർ മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും കളേഴ്‌സ് സിനിപ്ലക്‌സിലും മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഇന്‍റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിലെ 6 ടീമുകളുടെ ക്യാപ്റ്റൻമാർ:
ഇന്ത്യ: സച്ചിൻ ടെണ്ടുൽക്കർ
വെസ്റ്റ് ഇൻഡീസ്: ബ്രയാൻ ലാറ
ശ്രീലങ്ക: കുമാർ സംഗക്കാര
ഓസ്ട്രേലിയ: ഷെയ്ൻ വാട്സൺ
ഇംഗ്ലണ്ട്: ഇയോൻ മോർഗൻ
ദക്ഷിണാഫ്രിക്ക: ജാക്വസ് കാലിസ്