Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങുന്നു; അമേരിക്കയിൽ നിന്നുള്ള ചില സാധനങ്ങളുടെ തീരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്


ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയര്‍ന്ന വിലയുള്ള ചില ഉല്‍പന്നങ്ങളുടെ തീരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേക തരം സ്റ്റീല്‍, വിലകൂടിയ മോട്ടോര്‍ സൈക്കിളുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിങ്ങനെയുള്ളവയുടെ ഇറക്കുമതി തീരുവയില്‍ ഇന്ത്യ കുറവ് വരുത്തിയേക്കുമെന്ന് എന്‍ഡി ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയില്‍ നിന്ന് 20 ഇനം ഉല്‍പന്നങ്ങളാണ് നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇവയ്ക്ക് നൂറ് ശതമാനത്തിലേറെയാണ് ഇപ്പോള്‍ നികുതി ചുമത്തുന്നത്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ച് ‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ’ന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.

ഇത് അധികകാലം തുടരാന്‍ അനുവദിക്കില്ലെന്നും അമേരിക്കയെ ലോകത്തിന്റെ നെറുകയിലെത്തി ക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. തങ്ങളെ ഉപദ്രവിക്കുന്ന രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും മേല്‍ നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഡോളറിനെ പൊതു കറന്‍സിയായി ഉപയോഗിക്കരുതെന്ന ബ്രിക്സ് രാജ്യങ്ങളുടെ ചര്‍ച്ച അവസാനിപ്പിച്ചില്ലെങ്കില്‍ ബ്രിക്സ് രാഷ്ട്രങ്ങള്‍ക്ക് നൂറ് ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീരുവ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ പ്രസ്താവനകളെല്ലാം വ്യക്തമായ സാമ്പത്തിക അജണ്ടയായാണ് വിലയിരുത്തുന്നത്. സ്റ്റീല്‍, അര്‍ധ ചാലകങ്ങള്‍, മരുന്നുകള്‍, തുടങ്ങിയ പ്രധാന ചരക്കുകളുടെ വില നിശ്ചയിക്കുന്നതിലൂടെ അമേരിക്കയില്‍ തന്നെ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ തീരുവ ഉയരുന്നതോടെ യു.എസിലെ വ്യവസായങ്ങള്‍ക്ക് നികുതിയിളവ് നല്‍കാനും കൂടുതല്‍ തൊഴിലവസരങ്ങളും വ്യവസായ ശാലകളും കൊണ്ടു വരുന്നതിനും അതിലൂടെ രാജ്യത്തെ നമ്പര്‍ വണ്‍ സാമ്പത്തിക മാതൃകയാക്കുന്നതിനുമാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.


Read Previous

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് ഡയറക്ടർ, പി.ബി നൂഹ് ഗതാഗത വകുപ്പ് സ്‌പെഷൽ സെക്രട്ടറി

Read Next

മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: അഭിഭാഷകന് പടി കയറാൻ പാട്, വിചാരണ കോടതിക്ക് മാറ്റം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »